എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ തീരുമാനിച്ച് ജെഡിയു, കേന്ദ്ര നേതൃത്വത്തിന്റെ അനുമതിക്കായി വീരേന്ദ്രകുമാര്‍ പാട്‌നയില്‍

ജനതാദള്‍യുവിന്റെ എല്‍.ഡി.എഫ് പ്രവേശം സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിെന്റ അഭിപ്രായമാരായുന്നു. ഇതിന്റ ഭാഗമായി സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പട്‌നയിലെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവ് എന്നിവരുടെ മനമറിയുകയാണ് യാത്രയുടെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് ബന്ധം വിച്ഛേദിക്കണമെന്ന തരത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയിലുണ്ടായ പൊതുവികാരം അദ്ദേഹം ഇരുവരെയും ധരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര നേതാക്കളുടെ പ്രതികരണം അറിഞ്ഞശേഷമേ സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുകയുള്ളൂ.
ജെ.ഡി.യു, ആര്‍.ജെ.ഡി എന്നീ ജനതാ പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസുംകൂടി ഉള്‍പ്പെട്ട മഹാസഖ്യമാണ് ബി.ജെ.പിക്കെതിരെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതെന്നിരിക്കെ കോണ്‍ഗ്രസ് ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ നിതീഷും ശരദ് യാദവും എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സംസ്ഥാനത്തെ നേതാക്കള്‍. ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും ദേശീയതലത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിതീഷ് കുമാര്‍.
വരാനിരിക്കുന്ന അസം തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ഒരു വലിയ ഘടകമല്ലാതിരുന്നിട്ടുകൂടി ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ കരുക്കള്‍നീക്കുന്നത് അദ്ദേഹമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയാല്‍ അത് രാജ്യസഭയില്‍ക്കൂടി അവര്‍ക്ക് മേധാവിത്വമുണ്ടാക്കാന്‍ വഴിവെക്കുമെന്നും അതുവഴി ജനാധിപത്യം കൂടുതല്‍ ദുര്‍ബലമാകുമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിെന്റ അഭിപ്രായം. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസുമായി കേരളത്തില്‍ വേര്‍പ്പിരിയുന്നത് തെറ്റായ സന്ദേശമാകുമെന്നും ഒരുവിഭാഗം കരുതുന്നു.
അതേസമയം, കേരളത്തില്‍ ജെ.ഡി.യുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശത്രുവിനെപ്പോലെ കണക്കാക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടിലാണ് സംസ്ഥാനസമിതിയിലെ ഭൂരിപക്ഷവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതും അതിനുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വിമതര്‍ രംഗത്തെത്തിയതും എതിരാളികള്‍ക്ക് വോട്ടു മറിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ യു.ഡി.എഫ് വിടണമെന്നാവശ്യപ്പെടുന്നത്. ഇരു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വം ഇടപെട്ട് തൃപ്തികരമായ പരിഹാരമുണ്ടാക്കി യു.ഡി.എഫില്‍തന്നെ തുടരണമെന്ന അഭിപ്രായമുള്ളവരും ജെ.ഡി.യുവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha