Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അരിക്കൊമ്പന് പിന്നാലെ ഉറക്കമളച്ച് വനംവകുപ്പ്;കൊമ്പന് കണ്ണിന് കാഴ്ച കുറവ്,വനത്തില്‍ നെട്ടോട്ടമോടി അരിക്കൊമ്പന്‍,പെരിയാര്‍ വനവുമായ് പൊരുത്തപ്പെടാന്‍ സമയമെടുക്കും,സ്ഥലം മാറ്റിയിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല

03 MAY 2023 08:32 PM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ അവന്‍ സുഖമായിരിക്കുന്നുവെന്ന വനംവകുപ്പിന്റെ തള്ള് പൊളിയുന്നു. അരിക്കൊമ്പന്റെ കണ്ണിന് കാഴ്ചക്കുറവ്, തുമ്പിക്കൈയ്യില്‍ രണ്ടുദിവസം പഴക്കമുള്ള മുറിവെന്നും റിപ്പോര്‍ട്ട്. ആനയുടെ വലതുകണ്ണിനാണ് കാഴ്ചക്കുറവുള്ളതെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് സി.സി.എഫിന്റെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്. എന്നാല്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. മുപ്പത്തഞ്ചു വയസ്സുള്ള അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളേക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. പിടികൂടുന്ന സമയത്ത് അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിലും ശരീരത്തിലും പരിക്കുണ്ടായിരുന്നു. ഇത് രണ്ടുദിവസം പഴക്കമുള്ള പരിക്കാണെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചക്കക്കൊമ്പനുമായി അരിക്കൊമ്പന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും അപ്പോഴുണ്ടായ പരിക്കാണ് തുമ്പിക്കയ്യില്‍ ഉള്‍പ്പെടെ ഉള്ളതെന്നുമാണ് കരുതുന്നത്. മുറിവുകളില്‍ മരുന്നുവെച്ചാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടത്. അരിക്കൊമ്പന്‍ നിലവില്‍ മാവടിമുല്ലക്കൊടി പ്രദേശത്താണ് ഉള്ളതെന്നാണ് വിവരം.

അരിക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് വിദഗ്ദര്‍ പലരും രംഗത്ത് വന്നിട്ടുണ്ട്. കാടാണെങ്കിലും അരിക്കൊമ്പന്‍ 30 കൊല്ല്ത്തിലധികമായ് സൈ്വര്യവിഹാരം നടത്തിയിരുന്നത് ചിന്നക്കനാലിലാണ്. അവന് ഒട്ടും പരിചിതമില്ലാത്ത സ്ഥലമാണ് പെരിയാര്‍. അതുമായ് ഇണങ്ങാന്‍ സമയമെടുക്കും. അവിടെ അവന് പലതും കണ്ടെത്തേണ്ടിയിരിക്കുന്നു. ആഹാരം,വെള്ളം ഇതൊക്കെ എവിടെ കിട്ടും ആ ഭാഗങ്ങള്‍ കണ്ടെണം. മറ്റ് മൃഗങ്ങളുമായ് ചങ്ങാത്തതിലാകണം. അതിനെടുക്കുന്ന സമയം എത്രയോ അതുവരെ അവന്‍ ഏത് രീതിയില്‍ പെരുമാറുമെന്നത് പ്രധാനമാണ്. തീര്‍ന്നില്ല തമിവ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നാല്‍ സ്ഥിതി അതിലും ഗുരുതരമാണ്. തമിഴ്‌നാട് വനംവകുപ്പ് സദാ ജാഗരൂകരായ് നില്‍ക്കുകയാണ്. പെരിയാറില്‍ കൊണ്ടുചെന്നാക്കി എന്നത് കൊണ്ട് പ്രതിസന്ധികള്‍ അവസാനിക്കുന്നില്ലെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നത്.

ഇതിനിടെ മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യസംഘത്തെ അഭിനന്ദിച്ച് കത്തയച്ച് ഹൈക്കോടതി. ദൗത്യം രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന അനുമോദനത്തോടെ ഹൈക്കോടതി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരാണ് കത്തയച്ചത്. കുങ്കിയാനകളുടെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെ ദൗത്യസംഘത്തിലെ മുഴുവന്‍ ആളുകളുടെയും പേര് എടുത്തുപറഞ്ഞാണ് അഭിനന്ദനക്കത്ത്. ഒരു കാട്ടാനയെ ജീവിതകാലം മുഴുവന്‍ ബന്ധനത്തില്‍വെക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടാന്‍ കഴിഞ്ഞത് സംസ്ഥാനത്തിനും രാജ്യത്തിനാകെയും അഭിമാനകരമായ നേട്ടമാണെന്ന് കത്തില്‍ പറയുന്നു. ദൗത്യത്തിലുടനീളം വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും ആനയോട് കാണിച്ച കരുതലും സഹാനുഭൂതിയും മാനവികതയുടെ അടയാളമാണെന്നും കത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി. ഭൂമിയിലെ മറ്റു ജീവികളുടെ താല്‍പ്പര്യങ്ങളെ കൂടി അനുഭാവപൂര്‍വം പരിഗണിച്ച് വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയില്‍ മനുഷ്യ നിയന്ത്രണം സാധ്യമാണെന്ന് ലോകത്തിനാകെ കാണിച്ചുകൊടുക്കാന്‍ ദൗത്യത്തിലൂടെ സാധിച്ചുവെന്നും കത്തില്‍ പറയുന്നു. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം വനംവകുപ്പിലെ വരുന്ന തലമുറയും മാതൃകയാക്കേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends