Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ ഖജനാവില്‍ നിന്ന് പൊട്ടിയത് 1 കോടി;കരാര്‍ ഏറ്റെടുത്തവും പ്ലാന്റ് കത്തിച്ചവരും കേമന്മാര്‍ ജനങ്ങള്‍ പൊട്ടര്, വീണ്ടും കോടികല്‍ പൊടിക്കാന്‍ സര്‍ക്കാര്‍ നീക്കം,ഇനി ഒന്നേന് തുടങ്ങാന്‍ പോകുന്നു,മലയാളി പിച്ചച്ചട്ടിയെടുക്കും

03 MAY 2023 09:05 PM IST
മലയാളി വാര്‍ത്ത

ഒരു കുപ്പി പെട്രോളിനും ഒരുതീപ്പെട്ടി കൊള്ളിയിലും ആളിയ തീ അണക്കാന്‍ വേണ്ടി വന്നത് ഒരു കോടി രൂപ. ബ്രഹ്മപുരത്തെ തീ ഖജനാവിന് ഉണ്ടാക്കിയത് വലിയ വലിയ ചെലവ്. ഈ ഒരു കോടിയില്‍ കൈയ്യിട്ട് വാരിയോ എന്നും വ്യക്തമാല്ല. കൊച്ചിയെ ശ്വാസം മുട്ടിക്കുക മാത്രമല്ല കേരളത്തിന് വലിയ ബാധ്യത കൂടിയാണ് ബ്രഹ്മപുരം ഉണ്ടാക്കാന്‍ പോകുന്നത്. വീണ്ടും കരാര്‍ കൊടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 52 കോടി തൊലച്ചത് മാത്രം മിച്ചം. ഇനി ആദ്യംമുതല്‍ കരാര്‍ കൊടുത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നീക്കം നടക്കുന്നത്. തീ അണയ്ക്കാന്‍ ചെലവായത് 1.14 കോടി രൂപയാണ്. ഇതില്‍ 90 ലക്ഷം രൂപ ചെലവഴിച്ചത് കൊച്ചി കോര്‍പ്പറേഷനാണ്. മണ്ണുമാന്തിയന്ത്രങ്ങള്‍, ഫ്‌ളോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍, രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകള്‍ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകള്‍, ഓപ്പറേറ്റര്‍മാരുടെ കൂലി, മണ്ണ് പരിശോധന, താത്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്‌ലറ്റുകള്‍, ഭക്ഷണം എന്നീ ചെലവുകളാണ് കോര്‍പ്പറേഷന്‍ വഹിച്ചത്.

മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപ ചെലവായി. ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാന്‍ മേല്‍നോട്ടം വഹിച്ച ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കല്‍ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ.

മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 13 ലക്ഷം രൂപ ചെലവഴിച്ചത്. എറണാകുളം കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ ചെലവായ തുകയുടെ കണക്കുകള്‍ പുറത്തുവന്നത്. മാര്‍ച്ച് രണ്ടിനായിരുന്നു കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരത്തെ 110 ഏക്കറോളമുള്ള മാലിന്യശേഖരണ പ്ലാന്റില്‍ തീപിടിച്ചത്. 13 ദിവസത്തോളമെടുത്തായിരുന്നു തീയുംപുകയും നിയന്ത്രണ വിധേയമാക്കിയത്.

സര്‍ക്കാരും കോര്‍പറേഷനും കാണിച്ച അഴിമതിക്കും കൂട്ടുകച്ചവടത്തിനും കാശ് പോയത് ജനങ്ങളുടേത്. കോടികളാണ് മാലിന്യ പ്ലാന്റിന് കരാര്‍ കൊടുത്ത വകയിലും സോണ്‍ഡയെ ഇറക്കിയ വകയിലും പൊടിച്ചത്. സിപിഎം നേതാവിന്റെ മകന്റെ കമ്പനിക്ക് കരാര്‍ കൊടുക്കാന്‍ ചില്ലറക്കളിയല്ല സര്‍ക്കാരും കോര്‍പറേഷനും ചേര്‍ന്ന് നടത്തിയത്. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാവിന്റെ കുടുംബക്കാരുടെ കമ്പനിക്ക് കരാര്‍ കൊടുത്ത് അഴിമതിക്ക് കൂട്ടുപിടിച്ചു. അതുകൊണ്ട് ബ്രഹ്മപുരം അഴിമതിയില്‍ ഇടത് വലതിന് പങ്കുണ്ട്. ഈ കളിയില്‍ ജനം പൊട്ടരായി. ഇനി വീണ്ടും കോടികള്‍ പൊടിച്ച് പ്ലാന്റുണ്ടാക്കാനാണ് പ്ലാന്‍. ഇതുവരെ അവിടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്താതെ സോണ്‍ഡ കാശടിച്ചു. ഉപകരാര്‍ പോയ വഴിക്ക് ആ കമ്പനികളും കീശ വീര്‍പ്പിച്ചു. ഇതേ സോണ്‍ഡയ്ക്ക് കോഴിക്കോടുള്ള പദ്ധതി കൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ വതലത്തില്‍ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജപ്പാന്‍ കമ്പനി പ്രതിനിധിയുമായ് ചര്‍ച്ചയും നടന്ന് കഴിഞ്ഞു. കാശെടുത്ത് വീശുന്നത് തറവാട്ട് വകയല്ലെന്ന് പിണറായി ഓര്‍ക്കണം. ജനങ്ങളുടെ കാശാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends