ആദിവാസി യുവതി ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ പ്രസവിച്ചു

ആദിവാസി യുവതി ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ പ്രസവിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ പാമ്പന്‍തോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനെയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ദിവ്യ ആശുപത്രിയിലെത്തി സ്‌കാനിംഗ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. എന്നാല്‍ തിരിച്ച് കോളനിയില്‍ എത്തിയപ്പോള്‍ പ്രസവവേദന വന്നു. ഉടന്‍ ജീപ്പ് വിളിച്ച് ആശുപത്രിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























