Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വല്ലാത്തൊരു ജീവിതം... അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മാവടി ഭാഗത്ത്; പുതിയ സ്ഥലം ഇഷ്ടപ്പെടാതെ അതിക്കൊമ്പന്‍; അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും; ജനവാസ മേഖലയില്‍ കടന്നാല്‍ കേരളത്തിലേക്ക് ഓടിക്കും

04 MAY 2023 08:40 AM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പന്റെ അവസ്ഥ ദയനീയമാണ്. ബന്ധുക്കളില്ല, കൂട്ടുകാരില്ല. പുതിയ മേഖല പുതിയ ആനകള്‍. അവരുമായി ഇടപഴകാനും കഴിയുന്നില്ല. എങ്ങനേയും പഴയ സ്ഥലത്തേയ്ക്ക് മടങ്ങാനൊരുങ്ങുകയാണ്. തമിഴ്‌നാട് വഴി പഴയ സ്ഥലത്തെത്തുമോന്ന് അറിയില്ല.

അതേസമയം അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വീണ്ടും കിട്ടിത്തുടങ്ങി. ആന ഇന്നലെ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മാവടി ഭാഗത്തുണ്ട്. തമിഴ്‌നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം പെരിയാര്‍ വനത്തിലേക്കു തിരികെയെത്തുകയായിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ലഭിക്കാതിരുന്നതു വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരുന്നു.

ആന ഇടതൂര്‍ന്ന ചോലവനത്തിലോ മലയിടുക്കിലോ ആയിരുന്നതിനാലാകാം സിഗ്‌നലുകള്‍ നഷ്ടമായതെന്നാണു നിഗമനം. ചൊവ്വാഴ്ച രാത്രി വൈകി സിഗ്‌നല്‍ ലഭിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ എത്തിയ വണ്ണാത്തിപ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസമേഖലയാണ്. ഇവിടേക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്‌നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാല്‍ കേരളത്തിലേക്ക് ഓടിച്ചു വിടാനും അങ്ങനെയെങ്കില്‍ അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ത്തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പടക്കം പൊട്ടിച്ച് കാടുകയറ്റാനും വനം വകുപ്പ് ആലോചന തുടങ്ങി. ചിന്നക്കനാലിലേക്കു തിരിച്ചുവരാനുള്ള സാധ്യത കുറവാണ് എന്നാണ് മുന്‍ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ പറയുന്നത്. കൂടുതല്‍ അനുയോജ്യമായ സ്ഥലത്താണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നും പറയുന്നു.

അതേസമയം നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ആനകള്‍ മടങ്ങി വന്ന ചരിത്രമുണ്ടെന്ന് അരിക്കൊമ്പനെ മയക്കുവെടി വച്ചു തളച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്കു മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഡോ. അരുണ്‍ സഖറിയയുടെ പ്രതികരണം.

അരിക്കൊമ്പനെ കാടുകടത്താനുള്ള ദൗത്യം പൂര്‍ത്തിയാക്കി ഇന്നലെയാണു ഡോ. അരുണ്‍ കോഴിക്കോട് കോട്ടൂളിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് വെള്ളവും ഭക്ഷണവും ധാരാളമുള്ള പരിസ്ഥിതിയിലാണെന്നു ഡോ. അരുണ്‍ പറഞ്ഞു. ആനകള്‍ അവരുടെ പഴയ സ്ഥലത്തേക്കു തിരിച്ചെത്തിയ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ല.

പുതിയ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്നു എന്നതാണു പ്രധാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരിക്കൊമ്പനെ വിട്ടിരിക്കുന്നത്. മറ്റ് ആനകളും അവിടെ ഒരുപാടുണ്ട്. ഈ സാഹചര്യവുമായി അരിക്കൊമ്പന്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്നു പറയാനാകില്ല.

100 മുതല്‍ 120 വരെ കിലോമീറ്റര്‍ യാത്ര ചെയ്ത് ആനകള്‍ തിരികെ വന്ന സംഭവം കര്‍ണാടകയിലും മറ്റും ഉണ്ടായിട്ടുണ്ട്. ചെറിയ പരുക്കുകള്‍ ഉണ്ടെങ്കിലും അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. തുമ്പിക്കൈയില്‍ മുറിവുണ്ട്. വലതു കണ്ണിനു ചെറിയൊരു പ്രശ്‌നമുണ്ട്. മറ്റ് ആനകളുമായുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ചെറിയ മുറിവുകളുമുണ്ട്. ആ പരുക്കുകള്‍ മാറാനുള്ള മരുന്നെല്ലാം നല്‍കിയ ശേഷമാണു കാട്ടിലേക്കു തിരികെ വിട്ടതെന്നും ഡോ.അരുണ്‍ പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയിലേക്കു പ്രവേശിച്ച അരിക്കൊമ്പന്‍ പിന്നീടു കേരള അതിര്‍ത്തിയിലേക്കു തന്നെ മടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ അതിര്‍ത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണു വിവരം.

കുമളി വണ്ണാത്തിപ്പാറയില്‍ നിന്നു 112 കിലോമീറ്റര്‍ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാല്‍. തമിഴ്‌നാട്ടിലെ വനപാലകര്‍ വിരട്ടി ഓടിച്ചാല്‍ തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലില്‍ എത്താനും ആനയ്ക്കു കഴിയും. തമിഴ്‌നാട്ടില്‍ പ്രവേശിച്ച് ബോഡിമെട്ടില്‍ എത്താനും അവിടെനിന്ന് ഇടുക്കിയിലേക്കു കടക്കാനും സാധ്യതയുണ്ട്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends