Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കൊച്ചിയില്‍ പ്രത്യേക പ്രിവ്യു... ഏറെ വിവാദമായ മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖത്തിന്റെ അഭിമുഖ ഭാഗം നീക്കി; 7 മാറ്റങ്ങള്‍ വരുത്തിയ 'കേരള സ്റ്റോറി'ക്ക് അനുമതി; എ സര്‍ട്ടിഫിക്കറ്റുമായി ചിത്രം തീയറ്ററിലേക്ക്

04 MAY 2023 09:14 AM IST
മലയാളി വാര്‍ത്ത

അവസാനം വിവാദങ്ങള്‍ക്കിടെ'ദ് കേരള സ്റ്റോറി' നാളെ റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വെട്ടിച്ചുരുക്കി. മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖത്തിന്റെ ഭാഗമാണു നീക്കം ചെയ്തതില്‍ പ്രധാനം.

ഇതുള്‍പ്പെടെ 7 കട്ടുകളോടെയാണ് 2 മണിക്കൂര്‍ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. സിനിമയിലെ ഐഎസ്‌ഐഎസ്, ഔറംഗസേബ്, ആലംഗീര്‍ എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു സെന്‍സര്‍ ബോര്‍ഡ് തെളിവു വാങ്ങി. സിനിമയില്‍ പരാമര്‍ശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും തെളിവു ശേഖരിച്ചു.

സബ്‌ടൈറ്റില്‍ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിനു സബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നല്‍കിയാല്‍ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

സിനിമയുടേതു സാങ്കല്‍പിക കഥയാണെന്ന മുന്നറിയിപ്പു കൂടി ചേര്‍ക്കണമെന്ന ആവശ്യം നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പു വേണമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി വൃന്ദ ഗ്രോവര്‍ വാദിച്ചപ്പോള്‍, സിനിമ പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യമാണ് മറ്റൊരു ഹര്‍ജിയിലൂടെ കുര്‍ബാന്‍ അലി ഉന്നയിച്ചത്. കുര്‍ബാന്‍ അലിയുടെ ഹര്‍ജി കഴിഞ്ഞദിവസം ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയും എത്തിയിരുന്നു.

ഇതിനിടെ, സിനിമ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും പ്രതിഷേധത്തിനും സാധ്യതയെന്നു രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മദ്രാസ് ഹൈക്കോടതിയിലും ചിത്രത്തിനെതിരെ ഹര്‍ജിയുണ്ട്.

ചിത്രത്തില്‍ നിന്നു നീക്കാന്‍ നിര്‍ദേശിച്ച പ്രധാന രംഗങ്ങളും പരാമര്‍ശങ്ങളും ഇവയാണ്. മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഭാഗം. 'അവര്‍ക്ക് (മുസ്‌ലിം തീവ്രവാദികള്‍ക്ക്) പാക്കിസ്ഥാന്‍ വഴി അമേരിക്ക സാമ്പത്തിക സഹായം നല്‍കുന്നു' എന്ന സംഭാഷണം. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജാ കര്‍മങ്ങള്‍ ചെയ്യുന്നില്ല എന്നുള്ള ഭാഗം. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അനുചിത പരാമര്‍ശങ്ങളും. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളാണ് ഏറ്റവും വലിയ ഇരട്ടത്താപ്പുകാര്‍ എന്ന സംഭാഷണത്തിലെ ഇന്ത്യന്‍ എന്ന ഭാഗം. 'രണ്‍ദിയാന്‍' എന്ന പരാമര്‍ശം 'ലൈംഗിക അടിമകള്‍' എന്നാക്കി

അതേസമയം റിലീസിനു മുന്‍പേ വിവാദം സൃഷ്ടിച്ച സിനിമ 'ദ് കേരള സ്റ്റോറി'യുടെ പ്രത്യേക പ്രിവ്യു ഷോ ഷേണായീസ് തിയറ്ററില്‍ അരങ്ങേറി. ബിജെപി, ബിഎംഎസ്, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള 200 പ്രത്യേക ക്ഷണിതാക്കളാണു സിനിമ കണ്ടത്. 3.30നായിരുന്നു പ്രദര്‍ശനം. ചിത്രം 5നു റിലീസ് ചെയ്യുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.

ചിത്രത്തില്‍ കേരളത്തെ അപമാനിക്കുന്ന ഒന്നുമില്ലെന്നു പ്രദര്‍ശനത്തിനു ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. 'സിനിമ കേരളത്തെ അപമാനിച്ചിട്ടില്ല. സിറിയയിലെ തലവെട്ടല്‍ പോലെ ചില കാര്യങ്ങളൊഴികെ വയലന്‍സ് രംഗങ്ങള്‍ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്നു സിനിമയില്‍ പറഞ്ഞിട്ടില്ല. നല്ല സിനിമയാണെന്നു തോന്നി''. അദ്ദേഹം പറഞ്ഞു. നിര്‍മാതാവിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തിയവരാണു പ്രിവ്യു ഷോ കണ്ടതെന്ന് ഷേണായീസ് ഗ്രൂപ്പ് എംഡി സുരേഷ് ഷേണായ് പറഞ്ഞു. സെന്‍സര്‍ ചെയ്ത സിനിമ ആയതിനാല്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നതെന്ന് ആക്ഷേപമുയര്‍ന്ന പ്രൊപഗന്‍ഡ സിനിമ 'ദ കേരള സ്റ്റോറി' ഈ മാസം അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ അതിനെതിരായ ഹരജികള്‍ കേരള ഹൈകോടതിക്ക് നേരത്തേ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends