ചരിത്രം വഴിമാറുമ്പോള്‍... സസ്‌പെന്‍ഡ് ചെയ്ത് മെസിയെ വരുതിയിലാക്കാമെന്നുള്ള ക്ലബ്ബിന്റെ തീരുമാനത്തിന് ശക്തമായ തിരിച്ചടി; സസ്‌പെന്‍ഷന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് മെസി; പിഎസ്ജി വിടും; പുതിയ ക്ലബിലേക്ക് ചുവട് മാറുന്നു

ലോക താരം മെസിയെ തൊട്ടാല്‍ ആരാധകര്‍ വിടുമോ. ആരാധകരെ കോരിത്തരിപ്പിച്ച് നിര്‍ണായക തീരുമാനം മെസി തന്നെയെടുത്തു. ക്ലബ് അധികൃതരുടെ സസ്‌പെന്‍ഷന്‍ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണല്‍ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് അര്‍ജന്റീന നായകന്റെ തീരുമാനം. ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു.
സൗദി സന്ദര്‍ശനത്തിന്റെ പേരില്‍ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. 2021ല്‍ ബാഴ്‌സലോണയില്‍ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസ്സി ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്.
രണ്ടാഴ്ചത്തേക്ക് ക്ലബില്‍ നിന്ന് മെസിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലത്ത് ക്ലബില്‍ പരിശീലനത്തിന് പോലും താരത്തിന് അനുമതി നല്‍കില്ലെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് ക്ലബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് മെസി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി. അനുമതിയില്ലാതെ അംബാസിഡര്‍ ആയതിന് പിഴയും മെസി നല്‍കണം. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി.
ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. നിലവില്‍ 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗില്‍ ഒന്നാമതാണ് പിഎസ്ജി. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങള്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് മെസി സൗദി സന്ദര്‍ശിച്ചത്.
അതേസമയം മെസ്സിയും കുടുംബവും ചൊവ്വാഴ്ച റിയാദിലെ ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അല്‍-തുറൈഫ് പരിസരത്ത് പര്യടനം നടത്തി. 2022 ഖത്തറില്‍ ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനും സൗദി അറേബ്യയുടെ ടൂറിസം അംബാസഡറുമായ മെസ്സി തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് സൗദിയിലെത്തിയത്.
ചരിത്ര നഗരമായ ദിരിയ സന്ദര്‍ശിച്ച കുടുംബം പ്രശസ്തമായ അല്‍ തുറൈഫ് പരിസരത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. മെസ്സിയും ഭാര്യ അന്റോണേല റൊക്കൂസോയും മക്കളായ മാറ്റെയോയും സിറോയും തങ്ങളുടെ അവധിക്കാലം അസ്വദിക്കാന്‍ സൗദിയിലെത്തിയ ആദ്യ ദിവസം തന്നെ റിയാദ് നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ഒരു ആധികാരിക സൗദി ഫാം സന്ദര്‍ശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























