സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തിരുവനന്തപുരം തിരുവല്ലത്ത് ലോറിയുടെ അടിയില്‍പ്പെട്ട് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം...

തിരുവനന്തപുരം തിരുവല്ലത്ത് ലോറിയുടെ അടിയില്‍പ്പെട്ട് അഞ്ചാംക്ലാസുകാരന് ദാരുണാന്ത്യം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തില്‍ സജിമോന്റെയും ഷീജയുടെയും ഇളയമകന്‍ കൃഷ്ണജിത്ത് ആണ് മരിച്ചത്.
സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടി. തിരുവല്ലം ഭാഗത്തു നിന്നും പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോയ ലോറി സൈക്കിളില്‍ തട്ടി. സൈക്കിളോടെ കുട്ടി റോഡിലേക്ക് വീണു. കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കൃഷ്ണജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തല്‍ പഠനം കഴിഞ്ഞ് സൈക്കിളില്‍ മടങ്ങിവരവേയായിരുന്നു സംഭവം.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ . സഹോദരി മായ. സംഭവത്തില്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha
























