കൊച്ചിയില്‍ പിടിയിലായ മാലപിടിച്ചുപറി സംഘത്തില്‍ യുവ നടനും, ഗോവയില്‍ അനാശാസ്യത്തിന് വേണ്ടി മാത്രം ചിലവാക്കിയത് പത്ത് ലക്ഷം

സിനിമയിലെ വേഷം യുവനടന് ജീവിതത്തില്‍ തൊഴില്‍, കഴിഞ്ഞ ദിവസം പിടിയിലായ മാലമോഷണ സംഘത്തിന്റെ പ്രധാനി മലയാളത്തിലെ യുവ നടന്‍. സംസ്ഥാനത്തുടനീളം ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വന്‍ മോഷണ സംഘത്തെ കൊച്ചി ഷാഡോ പൊലീസാണ് വലയിലാക്കിയത്. സംഘത്തിലെ പ്രധാനിയാണ് അജിത്തെന്ന യുവ നടന്‍. അഭിനയത്തിലും കള്ളനായി വേഷമിട്ടിട്ടുണ്ട്. അടുത്ത് ഇറങ്ങാന്‍ പോകുന്ന സിനിമയിലെ മോഷണ കള്ളന്‍. \'\'സത്യം പറയെടാ, ഈ സിറ്റിയിലെ പ്രധാന മാല മോഷണക്കാരന്‍ നീയല്ലേ?\'\' അടുത്തു പുറത്തിറങ്ങാനിരിക്കുന്ന സിനിമയില്‍ മാല മോഷ്ടാവായി വേഷമിട്ട ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത് എന്ന തവള അജിത്തിനോടു സിനിമയിലെ പൊലീസ് കഥാപാത്രത്തിന്റെ ചോദ്യമാണ്. എന്നാല്‍ യഥാര്‍ത്ഥ മോഷ്ടാവാണെന്ന് സംവിധായകന്‍ അറിഞ്ഞത് പിടിയിലായപ്പോള്‍. ക്രിക്കറ്റ് പ്രമേയമാക്കി കന്നി സിനിമ ചെയ്ത സംവിധായകന്റെ രണ്ടാമത്തെ സിനിമയിലാണു ബൈക്കിലെത്തി മാല പൊട്ടിച്ചു മുങ്ങുന്ന കഥാപാത്രമായി അജിത് വേഷമിട്ടത്. മാല മോഷണക്കേസില്‍ \'നടന്‍\' പൊലീസിന്റെ പിടിയിലായതറിഞ്ഞു സംവിധായകന്‍ സ്‌റ്റേഷനില്‍ കാണാനെത്തിയിരുന്നു. പിന്നെ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കൈയൊഴിയലും. നടനെ ഇറക്കാനായിരുന്നു സംവിധായകന്‍ എത്തിയത്. എന്നാല്‍ കഥയറിഞ്ഞതോടെ സ്ഥലം വിടുകയായിരുന്നു.
കൊച്ചി ഇടപ്പള്ളി വട്ടേക്കുന്നത്ത് കുന്നത്ത് പറമ്പില്‍ വിഷ്ണു അരവിന്ദ് (27), മലപ്പുറം താനൂര്‍ ചെമ്പന്‍പുരയ്ക്കല്‍ വീട്ടില്‍ ഇമ്രാന്‍ ഖാന്‍ (31), ഇടപ്പള്ളി കണ്ടങ്ങാകുളം അജിത് (23), ഇടപ്പള്ളി തെക്കേപൊരത്തില്‍ അര്‍ജുന്‍ ഹരിദാസ് (20) എന്നിവരും ഇവര്‍ക്ക് സഹായം നല്‍കിക്കൊണ്ടിരുന്ന പിറവം സ്വദേശി ശ്രീനിവാസ് വീട്ടില്‍ ദേവരാജന്‍ (36), കാക്കനാട് തോട്ടത്തില്‍ വീട്ടില്‍ ഷിഹാബ് (25) എന്നിവരാണ് പിടിയിലായത്.
മാല പൊട്ടിച്ച് വില്‍പന നടത്തി കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതമാണു പ്രതികള്‍ നയിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഗോവയിലെയും മുംബൈയിലെയും പബ്ബുകളായിരുന്നു പ്രധാന താവളം. അനാശാസ്യത്തിനായി മാത്രം ഗോവയില്‍ ചെലവഴിച്ചതു പത്തു ലക്ഷം രൂപ. സ്ത്രീ വിഷയം കഴിഞ്ഞാല്‍, മുന്തിയ ബൈക്കുകള്‍ വാങ്ങുന്നതിലും ബൈക്ക് റേസിങ്ങിലുമായിരുന്നു ഭ്രമം. അങ്ങനെ അനാശാസ്യവും അടിച്ചു പൊളിയുമായി അടിച്ചു പൊളിക്കുന്നതിനിടെയാണ് ഷാഡോ പൊലീസിന്റെ വലയില്‍ വീണത്. സംസ്ഥാനത്തുടനീളം മാല മോഷണം ഈ സംഘം നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ക്കു പുറമേ, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇവര്‍ മാല പൊട്ടിക്കല്‍ നടത്തിയത്.
പ്രതികള്‍ ഓരോരുത്തര്‍ക്കും മാല പൊട്ടിക്കലിനു സ്വന്തം ശൈലിയുണ്ടായിരുന്നതു പൊലീസിന് ഇവരെ തിരിച്ചറിയാന്‍ സഹായകമായി. മാല പൊട്ടിച്ചയുടന്‍ വായുവിലേക്ക് മാല എറിഞ്ഞു പിടിച്ചശേഷം ചൂണ്ടുവിരലില്‍ കറക്കുന്നതായിരുന്നു വിഷ്ണുവിന്റെ രീതി. മാല നഷ്ടപ്പെട്ട സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കിയ സമയത്ത് ഇതു പൊലീസിനോടു പറഞ്ഞിരുന്നു. ഈ മാസം രണ്ടിനു പാലാരിവട്ടത്ത് മാല പൊട്ടിച്ചപ്പോള്‍ ഇയാള്‍ മാല ഉയര്‍ത്തി എറിഞ്ഞു പിടിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. ഇതു കാണിച്ചു ചോദ്യം ചെയ്തപ്പോഴാണു കൂടുതല്‍ കേസുകള്‍ ഇയാള്‍ സമ്മതിച്ചത്. ഇരുചക്രവാഹനത്തിലെത്തുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന്, റോഡിലെ ഹംപ് കയറാനായി വേഗം കുറയ്ക്കുമ്പോള്‍ മാല തട്ടിയെടുക്കുന്നതായിരുന്നു ഇമ്രാന്‍ഖാന്റെ രീതി
ദേവരാജനും ഷിഹാബുമാണ് മാലകള്‍ വാങ്ങി വിറ്റിരുന്നത്. ഇവരില്‍ നിന്ന് 50 പവനോളം പിടിച്ചെടുത്തു. എറണാകുളം നഗരത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷമായി തെളിവില്ലാതെയിരുന്ന 135ഓളം മാല മോഷണ കേസുകള്‍ക്ക് പിന്നില്‍ ഇവരാണെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ബൈക്കിലാണ് മോഷണം. രണ്ട് ബൈക്കുകള്‍ കണ്ടെത്തി. രണ്ടു ബൈക്കുകള്‍ നിരീക്ഷണത്തിലുണ്ട്. ബൈക്ക് എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്. തട്ടിയെടുത്ത മുന്നൂറോളം പവന്‍ സ്വര്‍ണം വിറ്റതായാണ് പ്രാഥമിക വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha