കായംകുളം ദേശീയപാതയില്‍ രാമപുരത്ത് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കായംകുളം ദേശീയപാതയില്‍ രാമപുരം എല്‍.പി.എസിന് സമീപത്തായി കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഏവൂര്‍തെക്ക് കൊറ്റിനാട്ട് പരേതനായ ചന്ദ്രശേഖരന്‍നായരുടെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്.
സ്‌കൂട്ടറില്‍ മുതുകുളത്തു നിന്നും ഏവൂരിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ച് കടക്കാനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടംസംഭവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന് രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha

























