കണ്ണീര്‍ക്കാഴ്ചയായി.... ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ചരക്കുലോറി മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി...ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ചരക്കുലോറി മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുണ്ടക്കയം പറത്താനം കാവനാങ്കുഴിയില്‍ പരേതനായ ബെന്നിയുടെ മകന്‍ മെല്‍ബിന്‍ (28) ആണ് മരിച്ചത്.
പറത്താനത്തുനിന്നും അപ്പവിതരണത്തിന് കുട്ടിക്കാനത്തേക്ക് ഓട്ടോറിക്ഷയുമായി വരുകയായിരുന്നു മെല്‍ബിന്‍. കൊട്ടാരക്കര- ഡിണ്ടിഗല്‍ ദേശീയപാതയില്‍ കടുവാപ്പാറയ്ക്ക് സമീപമുള്ള കൊടുംവളവില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. മുണ്ടക്കയത്തേക്ക് ടയര്‍ ക്രബുമായിവന്ന ലോറി നിയന്ത്രണംവിട്ട് എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും ലോറിക്കടിയില്‍പ്പെട്ടു.
സമീപത്തെ വൈദ്യുതപോസ്റ്റ് ഒടിഞ്ഞ് വൈദ്യുതലൈനും ലോറിക്ക് മുകളിലേക്ക് പതിക്കുകയുണ്ടായി. ടയര്‍ ക്രബുമായി വന്ന ലോറി നിയന്ത്രണം വിട്ട് എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും ലോറിക്കടിയില്‍പ്പെട്ടു. സമീപത്തെ വൈദ്യുതപോസ്റ്റ് ഒടിഞ്ഞ് വൈദ്യുതലൈനും ലോറിക്ക് മുകളിലേക്ക് പതിച്ചു.
ഹൈവേ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂര്‍ ശ്രമിച്ചാണ് ലോറി ഉയര്‍ത്തി മെല്‍ബിനെ പുറത്തെടുത്തത്. വടം ഉപയോഗിച്ച് ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്താനായി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ചരക്ക് മാറ്റിയശേഷമാണ് ലോറി ഉയര്‍ത്താനായി കഴിഞ്ഞത്.
ലോറി ഡ്രൈവര്‍ തമിഴ്‌നാട് ഈറോഡ് സ്വദേശി പ്രവീണിനും പരിക്കേറ്റു. പെരുവന്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മെല്‍ബിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha

























