ഹരിപ്പാട് ഭര്‍ത്താവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരുവാറ്റ കരിയില്‍ ക്ഷേത്രത്തിനു സമീപം കുളത്തിന്റെ വടക്കതില്‍ ലത (46) ആണ് മരിച്ചത്.
ഭര്‍ത്താവ് ഷേണുവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ മണ്ണാറശാല ക്ഷേത്രത്തിന് കിഴക്കുവശം വെച്ച് വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം നടന്നത്. പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ തട്ടി റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസ്സിന്റെ പിന്‍ ചക്രം കയറി തല്‍ക്ഷണം മരണം സംഭവിച്ചു.
അതേസമയം ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം. മത്സ്യതൊഴിലാളിയായ കളരിക്കല്‍ വീട്ടില്‍ ജോയ്(50) ആണ് മരിച്ചത്.ആലപ്പുഴയിലെ കൊമ്മാടിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി സ്ഥാപിച്ച കുഴിയില്‍ വീഴുകയായിരുന്നു.
" f
https://www.facebook.com/Malayalivartha

























