മങ്കാട്ടുകടവില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു... കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

മങ്കാട്ടുകടവില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു... കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
പെരുകാവ് സ്വദേശി അരുണിന്റെ കൈയ്ക്ക് ആണ് വെട്ടേറ്റത്. തിരുമല സ്വദേശികളായ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. വീട്ടില്‍ അരുണും ഭാര്യയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം അരുണിനെ പിടിച്ചുനിര്‍ത്തി വെട്ടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില വഷളാവാതിരിക്കാനായി ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നാണ് സൂചനകള്‍. തിരുമല സ്വദേശികളുമായി അരുണിന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ വിരോധം തീര്‍ത്തതാണെന്നാണ് പരാതിയിലുള്ളത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
"
https://www.facebook.com/Malayalivartha

























