Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഫ്രീ ദര്‍ശന്‍ ബുക്കിംഗ് നിര്‍ത്തി..ഗുരുവായൂരില്‍ പകല്‍ക്കൊള്ള ഭക്തരെ പിഴിയുന്നതിങ്ങിനെ...ഓണ്‍ലൈനായി സൗജന്യ ദര്‍ശനം നടത്താനുള്ള സംവിധാനം ഒഴിവാക്കിയിട്ട് ആയിരം രൂപയ്ക്ക് നെയ് വിളക്കിന് ചീട്ട് എടുക്കുന്നവരെ മാത്രം ക്യൂ നില്‍ക്കാതെ ദര്‍ശനത്തിന് അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇതിലൂടെ ദേവസ്വത്തിന് ദിവസവും ലക്ഷങ്ങളുടെ അധികവരുമാനം കിട്ടുന്നു.... പണമുള്ളവര്‍ മാത്രം ക്യൂ നില്‍ക്കാതെ ഭഗവാനെ കണ്ട് തൊഴുതാല്‍ മതിയെന്ന തീരുമാനത്തിനെതിരെ ഭക്തജനങ്ങള്‍ രംഗത്തെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

04 MAY 2023 03:34 PM IST
മലയാളി വാര്‍ത്ത
   
ഗുരുവായൂരമ്പലത്തില്‍ ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്ന സംവിധാനം നിര്‍ത്തലാക്കിയ ശേഷം പകരം സംവിധാനത്തിലൂടെ ഭക്തരെ പിഴിയുന്നതായി ആരോപണം. ഡോ. വി.കെ വിജയന്‍ ദേവസ്വം ചെയര്‍മാനായ ശേഷമാണ് ഈ നടപടിയെടുത്തത്. ഓണ്‍ലൈനായി സൗജന്യ ദര്‍ശനം നടത്താനുള്ള സംവിധാനം ഒഴിവാക്കിയിട്ട് ആയിരം രൂപയ്ക്ക് നെയ് വിളക്കിന് ചീട്ട് എടുക്കുന്നവരെ  മാത്രം ക്യൂ നില്‍ക്കാതെ ദര്‍ശനത്തിന് അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇതിലൂടെ ദേവസ്വത്തിന് ദിവസവും ലക്ഷങ്ങളുടെ അധികവരുമാനം കിട്ടുന്നു. പണമുള്ളവര്‍ മാത്രം ക്യൂ നില്‍ക്കാതെ ഭഗവാനെ കണ്ട് തൊഴുതാല്‍ മതിയെന്ന തീരുമാനത്തിനെതിരെ ഭക്തജനങ്ങള്‍ രംഗത്തെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസിന്റെ (ടി.സി.എസ്) സോഫ്റ്റ് വയറില്‍ തകരാറുണ്ടെന്ന് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ഭക്തര്‍ നടത്തിയിരുന്ന സൗജന്യ ദര്‍ശനം നിര്‍ത്തലാക്കിയതെന്ന് ദേവസ്വം അവകാശപ്പെടുന്നു. ടി.സി.എസ് ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ഉപയോഗിക്കുന്ന അതേ സോഫ്റ്റ് വെയര്‍ ഗുരൂവായൂര്‍ ദേവസ്വത്തിന് മാത്രം പ്രശ്‌നമാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല.            

ശബരിമലയില്‍ കേരളാ പോലീസാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. കോവിഡ് കാലത്താണ് ടി.സി.എസ് സൗജന്യ സേവനം ഗുരൂവായൂര്‍ ക്ഷേത്രത്തിന് അനുവദിച്ചത്. ബുക്ക് ചെയ്യുന്നവരെ ക്യൂ കോംപ്ലക്‌സിലൂടെ കടത്തിവിടുകയും ബുക്ക് ചെയ്യാത്തവരെ അല്ലാതെയും ദര്‍ശനത്തിന് അനുവദിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 100 പേരെ കടത്തിവിടുമ്പോള്‍ മറ്റുള്ള 100 ഭക്തരെയും അകത്ത് കയറ്റുമായിരുന്നു. അതുകൊണ്ട് ഭക്തര്‍ക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തിരുന്നപ്പോള്‍ ഭക്തര്‍ക്ക് സമയം തെരഞ്ഞെടുക്കാമായിരുന്നു. അതിനാല്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കാതെ തൊഴുത് മടങ്ങാമായിരുന്നു. ദൂരെ നിന്ന് വരുന്നവര്‍ക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. സമയക്രമം അനുസരിച്ച് ദര്‍ശനത്തിന് എത്തുന്നതിനാല്‍ ക്രമാതീതമായ ഭക്തജന തിരക്ക് അനുഭവപ്പെടില്ലായിരുന്നു. മറ്റ് ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും ഉള്ള ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുമ്പോള്‍ തന്നെ ട്രെയിന്‍, ബസ് ടിക്കറ്റുകള്‍, റൂം ബുക്കിംഗ് എന്നിവയും നടത്താമായിരുന്നു. തിരക്ക് കാരണം നിരവധി ഭക്തര്‍ക്ക് തൊഴാനാവാതെ മടങ്ങുന്നത് ഗുരുവായൂരില്‍ നിത്യസംഭവമായി മാറിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതോടെ ആ പ്രശ്‌നത്തിന് പരിഹാരമായിരുന്നു.              

എന്നാല്‍ ടി.സി.എസിനെ ഒഴിവാക്കിയതിന് പിന്നില്‍ മറ്റ് പല താല്‍പര്യങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്. പാസ്‌പോര്‍ട്ട് സേവ, ജി.എസ്.ടി തുടങ്ങിയ വലിയ സംരംഭങ്ങള്‍ കൈകാര്യം ചെയ്യുന്നത് ടി.സി.എസിന്റെ സോഫ്റ്റ് വയറാണ്. രാജ്യത്തെ ഒന്നാംനിര കമ്പനിയാണ്. അങ്ങനെയുള്ള കമ്പനി സൗജന്യമായി ഓണ്‍ലൈന്‍ ബുക്കിംഘിന് സോഫ്റ്റ് വെയര്‍ അനുവദിച്ചിട്ട് അത് വേണ്ടെന്ന് വച്ചത് നിസ്സാര കാര്യം ചൂണ്ടിക്കാട്ടിയാണ്. ദേവസ്വത്തിലെ ഐ.ടി കാര്യങ്ങളില്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അന്തിമതീരുമാനം എടുക്കുന്നത്. ഡോ. വി.കെ വിജയന്‍ ചെയര്‍മാനായ ശേഷം ഐ.ടി എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വിളിക്കാറില്ലെന്നും വിവരങ്ങള്‍ മിനിറ്റ്‌സ് ബുക്കില്‍ രേഖപ്പെടുത്തേണ്ടിവരുമെന്നതിനാലാണിതെന്നും ചില ജീവനക്കാര്‍ ആക്ഷേപിക്കുന്നു.             ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമായി ഐ.ടി എക്‌സ്പര്‍ട്ട് കമ്മിറ്റി വിളിക്കാതെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ കൊണ്ട് റിപ്പോര്‍ട്ട് എഴുതിച്ച മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനം എടുത്തത് വിവാദമായിരിക്കുകയാണ്. ടി.സി.എസിന്റെ സൗജന്യ സേവനം നിര്‍ത്തലാക്കിയതിന്റെ കാരണം, ടി.സി.എസിന്റെ സോഫ്റ്റ് വെയര്‍ തകരാറിനെ കുറിച്ച് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നീ കാര്യങ്ങള്‍ പല ഭക്തരും  ചോദിച്ചെങ്കിലും അധികൃതര്‍ കൊടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

2018 മുതല്‍ 22 വരെ 100 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നാണ് ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. സ്ഥിരനിക്ഷേപത്തില്‍ 325 കോടിയും സ്വര്‍ണനിക്ഷേപത്തില്‍ 341 കിലോയും വര്‍ദ്ധിച്ചെന്നും അതില്‍ പറയുന്നു. ഇത്രയും ഭീമമായ ലാഭമുണ്ടായിട്ടും ദൂരെ ദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ക്ക് സുഖകരമായ ദര്‍ശനം നടത്താനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം അവസാനിപ്പിച്ചത് എന്തിനാണ്. ഓണ്‍ലൈന്‍ ദര്‍ശനത്തിന് ഒരു ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സേവനങ്ങള്‍ ദേവസ്വം സൈറ്റ് വഴി ബുക്ക് ചെയ്യാമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 0487-2556335ല്‍ വിളിച്ചാല്‍ അങ്ങനെയൊരു സേവനം ഇല്ലെന്നും ക്യൂ നിന്ന് തൊഴണമെന്നുമാണ് ജീവനക്കാര്‍ മറുപടി നല്‍കുക. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. മുകേഷ് അംബാനി മുതലിങ്ങോട്ടുള്ളവര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യക്ഷേത്രം. അവിടെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തലാക്കിയെങ്കില്‍ അതിന് പിന്നിലെന്തോ ലക്ഷ്യമുണ്ട്. ടി.സി.എസ് സൗജന്യ സേവനമായി ഓണ്‍ലൈന്‍ വഴിപാട്, വെര്‍ച്വല്‍ ക്യൂ എന്നിവ ചെയ്തുതരുന്നുണ്ടെന്ന് 22-01-22ല്‍ ക്ഷേത്രം മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ടി.സി.എസിന്റെ സൗജന്യ കമ്പ്യൂട്ടര്‍വല്‍ക്കരണം കോവിഡിന് മുമ്പ് ഗുരുവായൂര്‍ ദേവസ്വത്തില്‍ നടപ്പാക്കാനായി. അതുകൊണ്ട് മഹാമാരിയുടെ കാലത്ത് ഭക്തജനങ്ങള്‍ക്ക് വഴിപാട് നടത്താനും വെര്‍ച്വല്‍ ക്യൂ വഴി സന്ദര്‍ശകരുടെ ദര്‍ശനം ക്രമികരിക്കാനും കഴിഞ്ഞു. അത് ഭക്തര്‍ക്ക് വലിയ സൗകര്യമായെന്നും കുറിപ്പില്‍ അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഇപ്പോഴത് നിര്‍ത്തലാക്കിയതെന്തിന്, അധികൃതര്‍ മറുപടി പറയട്ടെ            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (36 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (41 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends