സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവിനെ പിടികൂടി.

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് പെരുവണ്ണൂര്‍ നിലഞ്ചേരിക്കണ്ടില്‍ വി.കെ ശശികുമാറിനെയാണ്(38)് സന്നിധാനം പൊലീസ് പിടികൂടിയത്. പൊലീസ് യൂണിഫോം ധരിച്ച് സന്നിധാനത്തെ വടക്കേ നടയില്‍ തിരക്കു നിയന്ത്രിക്കുകയായിരുന്നു ഇയാള്‍. ബാഡ്ജില്‍ പൊലീസ് ഓഫിസര്‍ എന്നു മാത്രം രേഖപ്പെടുത്തിയതു കണ്ട് സംശയം തോന്നിയാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഷര്‍ട്ടിന്റെ തോള്‍ ഭാഗത്ത് കെ.പി എന്ന അടയാളം ഇല്ലായിരുന്നതും ഇയാള്‍ക്ക് വിനയായി. ശശിക്കെതിരെ രണ്ട് ക്രിമിനില്‍ കേസുകള്‍ നിലവിലുണ്ടെന്ന് സന്നിധാനം എസ്.ഐ അശ്വിത്ത് അറിയിച്ചു.
https://www.facebook.com/Malayalivartha