ചൊവ്വാഴ്ച സോളാര്‍ കമ്മീഷനില്‍ ബിജുവും സരിതയും നേര്‍ക്കുനേര്‍, ബിജുവിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സരിത തീവ്ര പരിശീലനത്തില്‍

ചൊവ്വാഴ്ച ജുഡീഷ്യല്‍ കമ്മിഷനില്‍ സോളാര്‍ നായികാനായകന്മാരായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും നേര്‍ക്കുനേര്‍ എത്തും. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം നടത്തും. ഇതില്‍ കള്ളക്കളികള്‍ പുറത്തുവരുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. സോളാര്‍ കേസിലെ സിഡി തെളിവ് കണ്ടെത്തല്‍ പൊളിഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തെ ചൂട് പിടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്.
ബിജുവിന്റെ ക്രോസ് വിസ്താരത്തില്‍ കള്ളം പുറത്തുവരാതിരിക്കാന്‍ സരിത തീവ്ര പരിശീലനത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിഡി കണ്ടുകിട്ടാത്തതിന് പിന്നില്‍ സരിതയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു പിഴവ് പോലും ഉണ്ടാകാതിരിക്കന്‍ മുതിര്‍ന്ന അഭിഭാഷകരുടെ നേതൃത്വത്തില്‍ ബിജുവിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് സരിത പരിശീലനം നേടുന്നത്.
തിരിച്ചു മറിച്ചും ചോദ്യങ്ങള്‍ സരിതയോട് ഉന്നയിച്ചാണ് പരിശീലനം.
നേരത്തെ ബിജു രാധാകൃഷ്ണന്‍ തന്നെ സരിതയെ ക്രോസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അഭിഭാഷകന്‍ ഉള്ളതിനാല്‍ അതിന് അനുമതി കിട്ടിയില്ല. ചൊവ്വാഴ്ച ആദ്യം സരിതയുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും ക്രോസ് വിസ്താരം. മൊഴി എടുക്കല്‍ നീണ്ടാല്‍ ക്രോസ് മറ്റൊരു ദിവസമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിനങ്ങള്‍ നിര്‍ണ്ണായകമാണ്. സരിതയെകൊണ്ട് വ്യക്തിഹത്യ നടത്താനും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയിപ്പിക്കാനും താന്‍ ആരോപണം ഉന്നയിച്ച വ്യക്തികള്‍ ശ്രമിക്കുന്നതായി മനസ്സിലാക്കിയ സാഹചര്യത്തില്‍ ക്രോസ് വിസ്താരത്തിന് അനുമതി നല്‍കണമെന്നായിരുന്നു ബിജുവിന്റെ അപേക്ഷ. കമ്മിഷന്‍സ് ഒഫ് എന്‍ക്വയറി ആക്ട് പ്രകാരമാണ് ബിജുവിന് ക്രോസ് വിസ്താരത്തിന് അനുമതി നല്‍കിയത്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്ന രീതിയില്‍ ക്രോസ് നടത്തിയാല്‍ സരിത എല്ലാം തുറന്നുപറയുമോ അതോ നിഷേധിക്കുമോ എന്നതാണ് നിര്‍ണ്ണായകം
കോയമ്പത്തൂരിലെ സി.ഡി വിഷയവും കടന്നുവന്നേക്കാം. കോയമ്പത്തൂര്‍ യാത്രയ്ക്ക് മുമ്പ് സി.ഡി ഉണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോഴൊക്കെ അത് നിഷേധിക്കുകയും ഉണ്ടെങ്കിലല്ലേ കൊണ്ടുവരൂ എന്നുമാണ് സരിത പറഞ്ഞത്. കോയമ്പത്തൂരില്‍ സി.ഡി കിട്ടാതായപ്പോഴും അത്തരമൊന്ന് ഇല്ലെന്ന് സരിത ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, സി.ഡി അപ്രത്യക്ഷമായതെന്നാണ് ബിജുവിന്റെ വാദം. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനിടെ സരിത ഉയര്‍ത്തിക്കാട്ടിയ പ്രമുഖരുടെ പേരടങ്ങുന്ന കത്ത് 15ന് ഹാജരാക്കണമെന്ന് സോളാര്‍ കമ്മിഷന്‍ സരിതയോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്ത് സരിത ഹാജരാക്കിയാല്‍ ആരുടെയൊക്കെ പേരുകളാകും അതില്‍ ഉണ്ടാകുകയെന്നതും ഇതോടെ പുറത്താകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha