Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സര്‍ക്കാര്‍ ജോലി ഇനി സ്വാഹ. ക്യാമറയില്‍ പെട്ടു വിജിലന്‍സ് സെല്ലിന്   പിണറായി തീയിട്ടു.

04 MAY 2023 06:03 PM IST
മലയാളി വാര്‍ത്ത

സെക്രട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലിന്റെ ക്യാമറയില്‍  അനധികൃത നിയമനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തെ തന്നെ പൂട്ടുകയാണ് പിണറായ സര്‍ക്കാര്‍ ചെയ്യുന്നത്. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ ഏത് വമ്പന്‍ പ്രവര്‍ത്തിച്ചാലും മുച്ചൂടും നശിപ്പിക്കുമെന്ന മുന്നറിയിപ്പാണ് വിജിലന്‍സ് സെല്ലിനെതിരെയുള്ള നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ
സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തെ അട്ടിമറിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.ഇനി സര്‍ക്കാര്‍ ഓഫീസിലെ ഒഴിവുകള്‍ എ.കെ.ജി സെന്റര്‍ വഴിയാകും പി എസ് സിയിലേയ്ക്ക് പോകുന്നത്. കാരണം പരമാവധി താല്കാലികക്കാരെ നിയമിയ്ക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. മുട്ടിലിഴഞ്ഞും, റോഡില്‍ നിരങ്ങിയും സമരം ചെയ്തിട്ടൊന്നും കാര്യമില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നത്.
 
ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തുകയും അനധികൃത പ്രൊമോഷന്‍ നല്‍കി ഒഴിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന വിവിധ വകുപ്പുകളുടെ ഒളിച്ചുകളി കണ്ടെത്തി നടപടി സ്വീകരിക്കുന്ന സെക്രട്ടേറിയറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ നിറുത്തലാക്കി കൊണ്ടാണ് ഉദ്യോഗാര്‍്തഥികളെ വെല്ലുവിളിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഒളിച്ചുകളി കണ്ടെത്തുക മാത്രമല്ല, അത്തരം ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും വിജിലന്‍സ് സെല്‍ നിര്‍ദ്ദേശിക്കാറുണ്ട്.

ഓരോ വകുപ്പിനും ആഭ്യന്തര വിജിലന്‍സ് ഉള്ളപ്പോള്‍ അതിന്റെ മുകളില്‍ ഇത്തരമൊന്ന് എന്തിനാണെന്ന സംശയമുന്നയിച്ച് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ വൈജ്ഞാനിക ഭരണ നിര്‍വഹണ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിറുത്തലാക്കുന്നത്. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി വൈകാതെ സമര്‍പ്പിച്ചേക്കും. സെക്രട്ടേറിയറ്റിലെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.

ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തി വിജിലന്‍സ് സെല്‍ പരിഹാരമുണ്ടാക്കാറുണ്ട്. വകുപ്പുകളില്‍ നടക്കുന്ന അനധികൃത സ്ഥാനക്കയറ്റങ്ങളും കണ്ടെത്തി റദ്ദാക്കിയിട്ടുണ്ട്. 2010ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സെല്‍ നിലവില്‍ വന്നത്. വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതികള്‍ ഉയര്‍ന്നതോടെയായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് സെല്‍ പ്രവര്‍ത്തനം തുടങ്ങിയത്. വകുപ്പ് തലവന്‍മാര്‍ ഒഴിവുകള്‍ പൂഴ്ത്തി വെച്ച് ഇഷ്ടക്കാരെ താല്കാലിക തസ്തികകളിലേയ്ക്ക നിയമിക്കുന്നതും, സ്ഥാനക്കയറ്റം നല്കിയിരുന്നതും വി.എസ് മന്ത്രിസഭ പഠിച്ച ശേഷമാണ് വിജിലെന്‍സ് സെല്ലുണ്ടാക്കിയതെന്നും ശ്രദ്ധേയമാണ്.

വിവിധ വകുപ്പുകളിലെ പട്ടിക വിഭാഗക്കാരുടെ സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ കാര്യക്ഷമമാക്കാന്‍ ചുമതലപ്പെടുത്തിയ പൊതുഭരണ (എംപ്ലോയ്മെന്റ് - ബി) സെല്‍ നിറുത്തലാക്കാന്‍ കഴിഞ്ഞകൊല്ലം നീക്കം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ, തൊഴില്‍ വകുപ്പില്‍ അസി.ലേബര്‍ ഓഫീസര്‍ തസ്തികയിലേക്ക് 20 ജീവനക്കാര്‍ക്ക് അനധികൃത സ്ഥാനക്കയറ്റം നല്‍കി ഒഴിവ് നഷ്ടപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റദ്ദാക്കിയതിന് പിന്നാലെയാണ് വിജിലന്‍സ് സെല്ലിന്റെ നിലനില്‍പ്പ് ഭീഷണിയിലായത്. സ്ഥാനക്കയറ്റം പിന്‍വലിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നായിരുന്നു സെല്ലിന്റെ നിര്‍ദ്ദേശം. സെല്ലിന്റെ നിര്‍ദ്ദേശം അംഗീകരിച്ചില്ലെന്നു മാത്രമല്ല ആ 20 പേരും സ്ഥാനത്ത് തുടരുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ സര്‍വ്വീസ് സംഘടന പ്രവര്‍ത്തകരാണ് അവരെന്നതാണ് സെല്ലിനെ തന്നെ ഇല്ലാതാക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

അനധികൃത പ്രൊമോഷന്‍, നിയമനങ്ങള്‍ മിന്നല്‍ പരിശോധനയിലൂടെ കണ്ടെത്തി, ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുക,ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന പരാതികള്‍ ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുന്‍പ് സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കി മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുക തുടങ്ങി സര്‍ക്കാര്‍ ജോലി സ്വ്പനം കാണുന്നവര്‍ക്ക് ആശ്വാസമേകുന്ന സ്ഥാപനത്തെയാണ് കാരുണ്യമില്ലാതെ പിണറായി സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (36 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (41 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends