ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി

ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നേരത്തെ ചടങ്ങിലേക്ക് ക്ഷണിക്കുകയും പിന്നീട് മുഖ്യമന്ത്രിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം ഇന്നലെ വൈകിട്ട് നീക്കം ചെയ്തു. അര്‍ധരാത്രിയോടെയാണ് ശിലാഫലകം നീക്കം ചെയ്തത്. തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്റെയും എസ്.എന്‍.ഡി.പി നേതാക്കളുടെയും പേര് ചേര്‍ത്ത പുതിയ ശിലാഫലകം സ്ഥലത്ത് സ്ഥാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha