വിവാദങ്ങള്‍ക്കിടയില്‍ മോഡി നാളെ കേരളത്തില്‍ ഏത്തും

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി നാളെ കേരളത്തില്‍ എത്തും. പ്രധാന മന്ത്രി ആയതിനു ശേഷമുള്ള അദ്ധേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. നാളെ വൈകിട്ട് 4.10 നു ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ഐ എന്‍ എസ് ഗരുഡ വിമാന താവളത്തില്‍ പ്രത്യേക വിമാനതാവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാന മന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സാദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. 5 മിനിറ്റ് മാത്രം നീണ്ട സ്വീകരത്തിന് ശേഷം മാത്രം നീളുന്ന സ്വീകരണത്തിന് ശേഷം മാത്രം നാവിക സേന ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തൃശൂരിലേക്ക് യാത്ര തിരിക്കും. അവിടെ നിന്നും റോഡ് മാര്‍ഗ്ഗമാണ് അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങുക. വില്ലിംഗ്ടന്‍ ഐലണ്ടിലെ താജ് വിവാടയിലാണ് അദ്ദേഹം തങ്ങുക. ചൊവാഴ്ച്ച രാവിലെ നാവിക താവളത്തിലെത്തുന്ന പ്രധാനമന്ത്രി മൂന്നു സേനകളും ചേര്‍ന്ന് നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. 9.15 നു ഹെലികോപ്റ്ററില്‍ നാവിക സേനയുടെ വിമാന്‍ വാഹിനി കപ്പലായ ഐ എന്‍ എസ് വിക്രമാധിത്യയിലേക്ക് പുറപ്പെടും. 9.15 മുതല്‍ ഉച്ചക്ക് 1.15 വരെ ഐ എന്‍ എസ് വിക്രമാദിത്യ സേന മേധാവികളുടെ സംയുക്ത യോഗത്തില്‍ പങ്കെടുക്കും. നാവിക അഭ്യാസ പ്രകടനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ദക്ഷിണ നാവിക സേന ആസ്ഥാനത് മടങ്ങി എത്തുന്ന പ്രധാന മന്ത്രി 1.45 നു കൊല്ലത്തേക്ക് പുറപ്പെടും കൊല്ലം വര്‍ക്കല എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം തിരുവനന്തപുരം വ്യോമ സേന വിമാനതാവളത്തില്‍ നിന്നും 5.15 നു ഡല്‍ഹിയിലേക്കു മടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha