മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനെത്തുടര്‍ന്ന്, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് കുറക്കാനാണ് സാധ്യത. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയാണ്. ജലനിരപ്പ് 141.8 ആയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി കള്ക്ടര്‍ അറിയിച്ചു.
വൈഗ ഉള്‍പ്പെടെയുളള ഡാമുകളില്‍ 90 ശതമാനവും ജലം സംഭരിച്ചു കഴിഞ്ഞതിനാല്‍ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകാന്‍ സാധിക്കില്ല എന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇന്നലെ വൈകിട്ട് 141.5 അടിയായിരുന്ന ജലനിരപ്പാണ് ഇന്ന് രാവിലെ 141.6 ല്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha