ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് മോഡിയേക്കാള്‍ കൈയ്യടി അദ്ദേഹത്തിന് ലഭിക്കുമെന്നതിനാലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്താല്‍ മോഡിയേക്കാള്‍ കൈയ്യടി അദ്ദേഹത്തിന് ലഭിക്കുമെന്നതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആരോപിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയിലൂടെ പ്രധാനമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും നിലവാരം തീരെ താഴ്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെയായി പുലര്‍ത്തിവരുന്ന അസഹിഷ്ണുത നിലപാടിന്റെ ഇരയാണ് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ പങ്കെടുക്കാന്‍ അനുവദിക്കാത്ത പശ്ചാത്തലത്തില്‍ ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ നിന്നും താനും വിട്ടുനില്‍ക്കുമെന്ന് കൊല്ലം എംപി കൂടിയായ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ഒഴിവാക്കിയ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഎം നേതാവ് പി.കെ. ഗുരുദാസന്‍ എംഎല്‍എയും അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണിത്. ചടങ്ങിന് ക്ഷണമുണ്ടെങ്കിലും മുഖ്യമന്ത്രിയെ അപമാനിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഗുരുദാസന്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൊല്ലം മേയര്‍ അഡ്വ. രാജേന്ദ്ര ബാബുവും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha