അഴിമതിയുടെ തുടക്കം തന്നെ വിദ്യാഭ്യാസമേഖലയില്‍ നിന്നെന്ന് എ.കെ ആന്റണി, സ്‌കൂള്‍ പ്രവേശനം മുതല്‍ അധ്യാപക നിയമനം വരെ എല്ലാത്തിനും കോഴ വാങ്ങുകയാണ്

അഴിമതിയുടെ തുടക്കം തന്നെ വിദ്യാഭ്യാസമേഖലയില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സ്‌കൂള്‍ പ്രവേശനം മുതല്‍ അധ്യാപക നിയമനം വരെ എല്ലാത്തിനും കോഴ വാങ്ങുകയാണ്. കാലം കഴിയും തോറും അഴിമതി വര്‍ധിക്കുകയാണ്. ഭയാനക അന്തരീക്ഷമാണ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നതെന്നും തിരുവനന്തപുരത്ത് ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആന്റണി.
അഴിമതി നടത്തുന്നവര്‍ വലിയ സ്വാധീനമുള്ളവരാണ്. സംഭാവന എന്ന പേരില്‍ കുട്ടികളില്‍ നിന്ന് വാങ്ങുന്ന ഈ സബ്രദായത്തിന് ഏതെങ്കിലും കാലഘട്ടത്തില്‍ അവസാനമുണ്ടായാല്‍ മാത്രമേ ഈ അഴിമതി അവസാനിക്കൂവെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha