വന്‍സ്വീകരണമൊരുക്കി കേരളം, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി ഇന്ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നു സംസ്ഥാനത്തെത്തും. വൈകുന്നേരം 4.10നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി സ്വീകരണത്തിനുശേഷം 4.15നു ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജ് ഗ്രൗണ്ടിലേക്കു തിരിക്കും. 4.50നു തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരുന്ന അദ്ദേഹം അഞ്ചിനു പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05നു കൊച്ചിയിലേക്ക് റോഡുമാര്‍ഗം തിരിച്ച് 7.15നു കൊച്ചി താജ് മലബാറിലെത്തി ഇന്ന് അവിടെ തങ്ങും.
15ന് രാവിലെ 8.50ന് ഐഎന്‍എസ് ഗരുഡയില്‍ മോഡി റോഡ് മാര്‍ഗം എത്തിച്ചേരും. തുടര്‍ന്ന് ഒന്‍പത് മണിക്ക് െ്രെട സര്‍വീസ് ഗാര്‍ഡ് ഓഫ് ഹോണര്‍. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്റര്‍ 9.30ന് ഐഎന്‍എസ് വിക്രമാദിത്യയിലെത്തിച്ചേരുന്ന മോഡി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 1.45ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രയം മൈതാനത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.35ന് അവിടെ എത്തിച്ചേരും.
2.45 ന് എസ്എന്‍ കോളേജിലെത്തുന്ന പ്രധാനമന്ത്രി മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിയ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്എന്‍ കോളേജിലെ പരിപാടിയില്‍ മോഡി പങ്കെടുക്കുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 4.05ന് വര്‍ക്കലയില്‍ എത്തുന്ന അദ്ദേഹം 4.15ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങള്‍ അര്‍പ്പിച്ച് ശേഷം മോഡി മഠത്തില്‍ ചെലവഴിക്കുക. പിന്നീട് 4.50ന് ശംഖുമുഖം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മോഡി ഡല്‍ഹിയിലേക്ക് മടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha