വാഹനപരിശോധനയ്ക്കിടെ വാഹനമിടിച്ച് തിരുവല്ല സി.ഐക്ക് ഗുരുതര പരിക്ക്

വാഹനപരിശോധനയ്ക്കിടെ വാഹനമിടിച്ച് തിരുവല്ല സി.ഐ വി.രാജീവിന് ഗുരുതര പരിക്ക്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ സി.ഐ അബോധാവസ്ഥയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
തിരുവല്ല എം.സി റോഡില്‍ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു സി.ഐയും സംഘവും. ഇതിനിടെ അമിതവേഗത്തില്‍ കടന്നു പോയ ജീപ്പാണ് സി.ഐയെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തില്‍ മറ്റ് മൂന്നു പേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്.
പിന്നീട് ഇടിച്ച വാഹനം തിരുവല്ല മാഞ്ഞാടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ജീപ്പോടിച്ചതെന്ന് കരുതുന്ന മഞ്ഞാടി സ്വദേശി ജാക്കി സാം വര്‍ക്കി (25) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha