കോഴിക്കോട് മുച്ചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു....

കോഴിക്കോട് മുച്ചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.... ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡില്‍ മുച്ചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്. ഈ മാസം 12 ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.
വികലാംഗര്‍ അസോസിയേഷന്‍ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു റഷീദ്. കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ഖബറടക്കം ബുധനാഴ്ച്ച ഉച്ചയോടെ കിഴക്കോത്ത്ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും ഭാര്യ: ഷഹനാസ്. മൂന്നു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























