Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

സന്ദീപ് ജയിലില്‍ കാണിച്ചു കൂട്ടിയ ബഹളവും, നിലവിളിയും അയ്യാളൊരു മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ത്ത് കേസില്‍ നിന്നും രക്ഷനേടാനുള്ള ശ്രമമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്

17 MAY 2023 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

നിരവധി പേര്‍ നോക്കി നില്‍ക്കെ ലഹരി സൈക്കോ സന്ദീപ് മൃഗീയമായ രീതിയില്‍ കുത്തി കൊലപ്പെടുത്തിയ ഡോ.വന്ദനദാസിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും കേരളം ഇനിയും മോചിതരായിട്ടില്ല. വന്ദനയെ പോലെ രാത്രി ഡ്യൂട്ടി ചെയ്യുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ തെരുവില്‍ നടത്തിയ വികാര പ്രകടനങ്ങളുടെ അര്‍ത്ഥം സാധാരണക്കാരെ പോലും കരയിപ്പിച്ചു. കൊലക്കത്തിയുമായി അലറിയ അക്രമിയെ കീഴ്‌പ്പെടുത്തിയവരെല്ലാം ചികിത്സയിലാണ്.

എന്നാല്‍ പ്രതിയായ സന്ദീപ് ജയിലില്‍ കാണിച്ചു കൂട്ടിയ ബഹളവും, നിലവിളിയും അയ്യാളൊരു മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ത്ത് കേസില്‍ നിന്നും രക്ഷനേടാനുള്ള ശ്രമമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം പേരൂര്‍ക്കട മാനസിക രോഗ ആശുപത്രിയിലെ ഡോക്ടറെത്തി നടത്തിയ പരിശോധനയില്‍ ഇയ്യാള്‍ക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുള്ള സന്ദീപിന്റെ രണ്ടു കാലുകള്‍ക്കും പൊട്ടലുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കോടതി തന്നെ ചികിത്സ ഉറപ്പാക്കിയിരിക്കുകയാണ്.

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപിനെ  അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.. ഇന്നും 19നും 15 മിനിറ്റ് വീതം അന്വേഷണോദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കാലിലെ പരുക്കിനു ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊലക്കുറ്റം നിലനില്ക്കില്ലെന്ന് ആളൂരിന്റെ പരസ്യ പ്രഖ്യാപനം കേരളത്തെയാകെ ഞെട്ടിച്ചിരി്ക്കുകയാണ്. പുലര്‍കാലത്തില്‍ നിരവധിയാളുകള്‍ കണ്ടു കൊണ്ട് നില്‍ക്കവേയാണ് സന്ദീപ് കത്രിക കൊണ്ട് ഡോക്ടറെ കുത്തിയത്. എന്നിട്ടും പ്രതിഭാഗത്തിന്റെ വക്കീലായി അവതരിച്ച ആളൂര്‍ പറയുന്നത് ഇയ്യാള്‍ നിരവരാധിയെന്നാണ്. ആളൂരിനെതിരെ സേഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പ്രതിഷേധമാണുയരുന്നത്.

സന്ദീപിനു ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും കാലില്‍ നീരും മൂത്രതടസ്സവും ഉണ്ടെന്നു പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.എ.ആളൂര്‍ വാദിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്നു പറയുന്ന ആയുധമടക്കം എല്ലാ തെളിവുകളും പൊലീസിനു ലഭിച്ച സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിച്ചാല്‍ മതിയാകുമെന്നും ആളൂര്‍ വാദിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡി അനിവാര്യമാണെന്നു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷൈല മത്തായി വാദിച്ചു. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി മാനസികാരോഗ്യ നില പരിശോധിക്കണമെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂട്ടര്‍ തക്കസമയത്താണ് കോടതിയോട് മെഡിക്കല്‍ ബോര്‍ഡ് വേണമെന്നാവശ്യപ്പെട്ടത്. മാനസിക നില തകരാറിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആളൂരിന്റെയും സന്ദീപിന്റെയും തന്ത്രം അതോടെ പൊളിയുകയായിരുന്നു.

 സന്ദീപിന്റെ ഇടതുകാലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ നീരുള്ളതിനാല്‍ ഒരാഴ്ചയ്ക്കു ശേഷമേ പ്ലാസ്റ്ററിടാനാവൂ. വലതുകാലില്‍ ചതവുണ്ടെന്നു കണ്ടതിനാല്‍ ഈ കാലില്‍ പ്ലാസ്റ്ററിട്ടു. പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചാണു പ്ലാസ്റ്ററിട്ടത്. യാതൊരു കുറ്റബോധവുമില്ലാതെ പെരുമാറിയ സന്ദീപിനെ കനത്ത സുരക്ഷയിലാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. ഇനി സംഭവ സ്ഥലത്തു കൊണ്ടു പോയി തെളിവെടുക്കാനുണ്ട്. പൊതുജനപ്രതിഷേധം ശക്തമാകുമെന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വനന്ദദാസ് കൊലക്കേസ് പ്രതിക്കായി ആളൂരിത്തിയതിന് പിന്നിലു ദുരൂഹതയുണ്ട്. പത്തു ലക്ഷം രൂപ വാങ്ങിയ ശേഷമാണ് കേസില്‍ പ്രതിഭാഗത്തിന് വേണ്ട് ഹാജരായതെന്നും പറയപ്പെടുന്നു. എന്നും വിവാദ കേസുകളുടെ പിന്നാലെ ഓടിയെത്തുന്ന ആളൂര്‍ കേരളത്തെ ഞെട്ടിച്ച നിരവധി കേസുകളില്‍ പ്രതി ഭാഗത്തിനു വേണ്ടി ഹാജരായിരുന്നു.
കേരളത്തെ ആകെ ഞെട്ടിച്ച കേസായിരുന്നു സൗമ്യ വധക്കേസ്. 2011ല്‍ ആണ് സംഭവം നടക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ജോലി കഴിഞ്ഞ് വരികയായിരുന്ന സൗമ്യയെ പ്രതിയായ ഗോവിന്ദച്ചാമി തള്ളി താഴെയിട്ട് മൃഗീയമായി ബലാത്സംഘം ചെയ്യുകയായിരുന്നു. കേരളം ഒന്നടങ്കം നടുങ്ങിയ എല്ലാവരും ഒരുപോലെ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വേളയിലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാനായി ഒരു വക്കീലെത്തുന്നു എന്ന വാര്‍ത്തയെത്തുന്നത്. അഡ്വക്കറ്റ്  ബിഎ ആളൂര്‍. അന്ന് തൊട്ട് ഇന്ന് വരെ ഇത്തരം വിവാദമായ കേസുകള്‍ക്കൊപ്പമെല്ലാം ഈ പേര് കേള്‍ക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ പശ്ചാത്തലം ഇന്നും ദുരൂഹമായി തുടരുന്നു.

ബിജു ആന്റണി ആളൂര്‍ എന്നാണ് യഥാര്‍ത്ഥ പേര്. അതാണ് ഇന്ന്  ബിഎ ആളൂര്‍ എന്നായി മാറിയത്.  പ്രീ ഡിഗ്രിവരെ കേരളത്തിലായിരുന്നു പഠനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍. പിന്നീട് പൂണെയിലെത്തി. അവിടെ നിന്നാണ് നിയമബിരുദധാരിയായി മാറുന്നത്. 1999ലാണ്  ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ തന്നെയായിരുന്നു ഫോക്കസ്. ഇത്തരത്തില്‍ വിവാദമാകുന്ന കേസുകളില്‍ എല്ലാം ആളൂരെത്തുന്നു. എല്ലായിടത്തും ആളൂര്‍ ഹാജരായത് കൊടും ക്രിമിനലുകള്‍ക്ക് വേണ്ടിയായിരുന്നു. അധോലോക നായകന്‍ ഛോട്ടാ രാജന്‍, കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍, എന്നിവര്‍ക്കായും വാദിച്ചത് ആളൂര്‍ എന്നും സൂചനയുണ്ട്.കയ്യില്‍ പണവും കൊടുംക്രിമിനലുമാണെങ്കില്‍ ആളുരെത്തുമെന്നൊരു ചൊല്ലു തന്നെ നാട്ടിലുണ്ട്.

സൗമ്യ വധക്കേസിന് ശേഷം ജിഷ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആളൂരിന്റെ പേര് ഉയര്‍ന്നു കേട്ടത്. പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി വാദിക്കാനെത്തി. കേരളത്തെ നടുക്കിയ മറ്റൊരു കേസായിരുന്നു കൂടത്തായി കൊലപാതകം. 14 വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നു.ഇതിന്റെ സൂത്രധാരിയായ പ്രതി ജോളിക്ക് വേണ്ടി വാദിക്കുന്നതും അഡ്വക്കറ്റ് ആളൂര്‍ ആണ്.  
സാക്ഷര കേരളത്തിനെ ലോകത്തിന് മുന്നില്‍ തല കുനിപ്പിച്ച കേസാണ് ഇലന്തൂര്‍ നരബലികേസ്. അതിലെ പ്രതികള്‍ക്ക് രക്ഷകനായി എത്തിയതും ആളൂര് തന്നെ.   ഇപ്പോഴിതാ ആശുപത്രിയില്‍ വെച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനയെ ക്രൂരമായ കൊലപ്പെടുത്തിയ അധ്യാപകനായ സന്ദീപിന് വേണ്ടി വാദിക്കാനും എത്തുന്നത് ആളൂര്‍ തന്നെ  എത്തിയിരിക്കുന്നു.

വിവാദമായ കേസുകള്‍ ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പബ്‌ളിസിറ്റിയാണ് അധികവും മോഹിക്കുന്നത്. ശരിക്കും തോല്‍ക്കുമെന്ന് മറ്റെല്ല അഭിഭാഷകരും വിശ്വസിക്കുന്ന കേസാണ് ആളൂര്‍ ഏറ്റെടുത്തിട്ടുള്ളത്. എല്ലാ പഴുതുകളും അടച്ച് പോലീസ് ഹാജരാക്കുന്ന കുറ്റപത്രത്തില്‍ നിന്നും പ്രതികളെ ഊരികൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശിക്ഷയുടെ കാഠിന്യം കുറച്ചു കൊടുക്കാന്‍ ആളൂരിനായിട്ടുണ്ട്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ മാറ്റിയതിന് പിന്നിലും ആളൂരിന്റെ ഇടപെടലാണ്. അഭിഭാഷകര്‍ ഒന്നടങ്കം മാറി നില്ക്കുന്ന കേസുകള്‍ ഏറ്റെടുത്തു കൊണ്ടാണ് ആളൂര്‍ ശ്രദ്ധ കേന്ദ്രമായി മാറുന്നത്. വന്ദനദാസിന്റെ കൊലനടത്തിയ പ്രതിയുടെ കുറ്റം കോടതിയ്ക്ക് തെളിയിക്കാനാവില്ലായെന്നാണ് ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് ആളൂര്‍ പറഞ്ഞത്. ഏക മകളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ പേരും വേദനയോടെയാണ് ആ വാക്കുകള്‍ കേട്ടത്. പരമാവധി ശിക്ഷ സന്ദീപിന് കിട്ടണമെന്നാണ് കേരള മനസാക്ഷി ആഗ്രഹിക്കുന്നത്. ഇത്തരം സൈക്കോകളുടെ അക്രമത്തില്‍ ഇനി ആര്‍ക്കും ജീവന്‍ നഷ്ടപ്പെടരുതെന്ന് കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്.

മദ്യവും മയക്കുമരുന്നും കീഴടക്കിയ കേരളത്തില്‍ ഏതു സമയത്തും ഇവിടെയും സംഭവിക്കാവുന്ന തരത്തിലുള്ള മരണമാണ് ഡോ.വന്ദനദാസിനുണ്ടായത്. സുരക്ഷിതമല്ലാത്ത സാമൂഹികാവസ്ഥയാണ് കേരളത്തിലുള്ളതെന്ന കാര്യത്തില്‍ സംശയമുണ്ട്. ജനക്കൂട്ട ആക്രമണങ്ങളും കുറവല്ല. ആര്‍ക്കും ആരെയും കൊല്ലം എന്ന മാനസികാവസ്ഥയിലേയ്ക്കാണ് പലരേയും എത്തിച്ചിരിക്കുന്നത്. എന്തു നടന്നാലും ര്കഷിക്കാന്‍ ആളൂരിനെ പോലെ പലരുമുണ്ടെന്ന വിശ്വാസമാണ് ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെന്ന് വാദവും ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നൂറിലധികം മനുഷ്യത്വ രഹിതമായ കൊലകളും അക്രമങ്ങളും നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളൂരല്ല ആരു വന്നാലും പരാജയപ്പെടുത്താന്‍ കഴിയാത്ത തെളിവുകള്‍ ഹാജരാക്കി വന്ദനയുടെ ഘാതകന് പരമാവധി ശിക്ഷ ,കഴിയുമെങ്കില്‍ വധശിക്ഷ തന്നെ കിട്ടണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends