ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ; അപേക്ഷ സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി; ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഇ ഡി; ഇ ഡി പ്രത്യേക കോടതിയെ സമീപിക്കാൻ ശിവശങ്കറിന് നിർദ്ദേശം കൊടുത്ത് സുപ്രീംകോടതി

ജാമ്യത്തിനായി കണ്ണും നട്ടിരുന്ന എം ശിവശങ്കറിന് വീണ്ടും കനത്ത തിരിച്ചടി . ഇപ്പോൾ വീണ്ടും ആ ആഗ്രഹത്തിന് തിരിച്ചടി ഏറ്റിരിക്കുകയാണ് എന്ന വിവരമാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി ജൂലൈയിലേക്കും മാറ്റി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയെ സമീപിക്കാൻ ശിവശങ്കറിന് നിർദ്ദേശം കൊടുത്തിരിക്കുകയാണ്.
സുപ്രീംകോടതിയാണ് ഇത്തരത്തിലൊരു നിർദ്ദേശം അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷ ജൂലൈയിലേക്ക് മാറ്റിയിരിക്കുകയാണ്. ജാമ്യ അപേക്ഷയെ ശക്തമായി എതിർത്തിരിക്കുകയാണ് ഇ ഡി. നമുക്കറിയാം തുടക്കം മുതൽ തന്നെ ശിവശങ്കറിന്റെ ജാമ്യത്തെ എതിർക്കുന്നുണ്ട്.
എതിർപ്പ് ഇന്നും തുടർന്നു എന്ന് തന്നെയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സുപ്രീംകോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നുമുള്ള ശിവശങ്കറിന്റെ ആവശ്യംകോടതി കേട്ടുവെങ്കിലും ഇടക്കാല ജാമ്യം വേണമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാനുള്ള നിർണായക നിർദ്ദേശം നൽകുകയായിരുന്നു .
ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.. ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതി ഇഡിക്കെതിരെ നോട്ടീസ് അയച്ചത്.
ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്‍റെയായിരുന്നു നടപടി. ഇഡിയുടെ സ്റ്റാൻഡിംഗ് കൌൺസൽ വഴി നോട്ടീസ് കൈമാറാനാണ് സുപ്രീം കോടതി നിർദ്ദേശം കൊടുത്തത് , . ഈ മാസം പതിനേഴിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി കർശന നിർദ്ദേശം കൊടുത്തിരിക്കുന്നത് .
https://www.facebook.com/Malayalivartha
























