തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി വിജയലക്ഷ്മി അന്തരിച്ചു... വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി വിജയലക്ഷ്മി അന്തരിച്ചു... വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. ഇന്നലെ ശ്വാസമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പരമ്പരകളില്‍ അമ്മവേഷങ്ങളിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയമായത്. ഏകദേശം പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചുണ്ട്.
നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച വിജയലക്ഷ്മി മിനിസ്‌ക്രീനിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടിയത്. തുടക്കത്തില്‍ സിനിമകളില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'ഭാരതിക്കണ്ണമ്മ' എന്ന പരമ്പരയിലൂടെയാണ് വിജയലക്ഷമി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതില്‍ മുത്തശ്ശിയുടെ വേഷമായിരുന്നു ചെയ്തത്. 'ശരവണന്‍ മീനാക്ഷി', 'മുത്തഴക്', 'ഈറമാന റോജാവേ' എന്നിങ്ങനെ അമ്പതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























