Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ ലോഡ്ജിൽ വെട്ടി കൊലപ്പെടുത്തി; കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കു യുവതിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം...പ്രതി വൈകിട്ട് അഞ്ചു മണിയോടെ എത്തി കീഴടങ്ങി...കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലം സൗഹൃദത്തിലായിരുന്നു....

17 MAY 2023 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

വീണ്ടും പ്രണയ കൊലപാതകം...തിരുവനതപുരത്ത് രേഷ്മ എന്ന് പറയുന്ന പെൺകുട്ടി, സുഹൃത്തിന് കഷായത്തിൽ വിഷം നല്കികൊലപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു..ഇപ്പോഴിതാ കുറച്ചു കാലത്തേ ഇടവേളയ്ക്ക് ശേഷം മറ്റൊരു കൊലപാതകം കൂടെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്..മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ ലോഡ്ജിൽ വെട്ടി കൊലപ്പെടുത്തി,കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കു യുവതിയെ വിളിച്ചുവരുത്തിയശേഷമായിരുന്നു കൊലപാതകം. ഉദുമ മാങ്ങാട് മുക്കുന്നോത്തു സ്വദേശി 34 വയസുള്ള പി.ബി. ദേവികയാണു കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ദേവിക. പ്രതിയായ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ്(36) പൊലീസിനു മുമ്പാകെ കീഴടങ്ങി.കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കൊലപാതകത്തിനു ശേഷം ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ സതീഷ് 500 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ വൈകിട്ട് അഞ്ചു മണിയോടെ എത്തി കീഴടങ്ങുകയായിരുന്നെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. ലോഡ്ജിൽ പൊലീസ് എത്തിയപ്പോൾ കഴുത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ ദേവികയെ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലം സൗഹൃദത്തിലായിരുന്നു. സമീപ ദിവസങ്ങളിൽ ഇരുവർക്കും ഇടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്നോണം ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് യുവതിയെ പ്രതി വെട്ടി കൊലപ്പെടുത്തിയത്.സതീഷ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. കൊല്ലപ്പെട്ട ദേവിക വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. വിവാഹം കഴിച്ച് മറ്റൊരു കുടുംബവുമായി കഴിയുന്ന ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.നിലവിലെ വിവാഹബന്ധം വേർപെടുത്തി തന്നെ വിവാഹം കഴിക്കാൻ ദേവിക ആവശ്യപ്പെട്ടതാണ് വാക്കുതർക്കത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സതീഷ് നൽകിയ മൊഴി. രണ്ടു മാസത്തിലേറെയായി സതീഷ് ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. കേരള സ്റ്റേറ്റ് ബാർബർ–ബ്യൂട്ടിഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷനിൽ പങ്കെടുക്കാനാണ് ഉദുമയിൽ നിന്ന് ദേവിക കാഞ്ഞങ്ങാട്ടെത്തിയത്. ഇതിനിടെയാണ് സതീഷ് ദേവികയെ ലോഡ്ജിലെത്തിച്ച് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ദേവികയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.അതെ സമയം അരും കൊല നടന്ന കാഞ്ഞങ്ങാട് പുതിയ കോട്ട ലോഡ്ജിൽ പ്രതി 15 ദിവസം മുൻപ് കേക്ക് മുറിച്ച് ആഘോഷം നടത്തിയതായി വിവരം കിട്ടി.ബോവിക്കാനം അമ്മംകോടിലെ കൈലാസം വീട്ടിൽ സതീശന്റെ മകൻ സതീഷ് ഭാസ്‌ക്കർ ആണ് കേക്ക് മുറിച്ചത്. വിവാഹ വാർഷികമെന്നാണ് സതീശ് ഭാസ്‌ക്കർ ലോഡ്ജ് ഉടമയോടും ജീവനക്കാരോടും പറഞ്ഞത്. കുന്നുമ്മലിൽ സെക്യൂരിറ്റി ഏജൻസി ഓഫീസ് നടത്തുന്നുവെന്ന് പറഞ്ഞ് ഒന്നര മാസം മുൻപാണ് ലോഡിൽ മുറിയെടുത്തത്. ഇനി കൊലപ്പെടുത്തണം എന്നുള്ള വ്യക്തമായ പ്ലാനിങ്ങോട് കൂടെ ഇത്രയും ദിവസങ്ങൾക്ക് മുൻപ് മുറിയെടുത്തതാണോ ..ഈകൊലപാതകാലത്തിൽ വേറെ ആരെങ്കിലും സഹായിച്ചോതുടങ്ങിയ കാര്യങ്ങൾ എല്ലാം പോലീസ് അന്വേഷിച്ചു വരികയാണ് , പ്രതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (51 seconds ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (5 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (5 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (6 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (9 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (9 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

Malayali Vartha Recommends