കൊട്ടാരക്കരയിൽ വേറെ വക്കീലന്മാർ ഇല്ലാത്തതുകൊണ്ടാണോ? ആളൂർ അധികം ആളാകണ്ട; ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ രക്ഷിക്കാനെത്തിയ ആളൂർ വക്കീലിനെ നിർത്തി പൊരിച്ച് പ്രതിഷേധം

ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ രക്ഷിക്കാൻ, വക്കീൽ ആളൂർ ഹാജരാകുമെന്ന വിവരങ്ങൾ നാം കഴിഞ്ഞ ദിവസം മുതൽ അറിയുന്നുണ്ട്. എന്നാൽ ആളൂരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിവാദ കേസുകളിലെല്ലാം പ്രതികൾക്കായി വരുന്നുവെന്ന രീതിയിൽ അദ്ദേഹത്തിനെതിരെ അമർഷം ശക്തമാകുകയാണ്.
ആളൂരിനെതിരെ ചില വക്കീലന്മാർ പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു . ആളൂർ അധികം ആളാകണ്ട എന്ന രീതിക്കായിരുന്നു പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.കൊട്ടാരക്കരയിൽ വേറെ വക്കീലന്മാർ ഇല്ലാത്തതുകൊണ്ടാണോ വന്നത് എന്ന ചോദ്യങ്ങൾ ശക്തമായിരുന്നു . വനിതാ വക്കീലന്മാരും അമർഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കോടതിക്കു പുറത്ത് ആളൂരിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. വനിതകളായിരുന്നു പ്രതിഷേധം ശക്തമാക്കിയത്. യുവ വനിതാ ഡോക്ടറെ ക്രൂരമായി കുത്തിക്കൊന്ന സന്ദീപിനെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു വനിതകൾ പ്രതിഷേധം നടത്തിയത് .
https://www.facebook.com/Malayalivartha
























