ഇന്നും കിട്ടും നാളെ കിട്ടുമെന്ന് പ്രതീക്ഷ; ജാമ്യം നീണ്ടു നീണ്ടു പോകുന്നു; ജൂലായ് വരെ എം ശിവശങ്കർ ജാമ്യത്തിനായി കാത്തിരിക്കണം

ശിവശങ്കറിന്റെ ജാമ്യം ഗണപതി കല്യാണം പോലെ നീണ്ടു നീണ്ടു പോകുകയാണ്. ഇപ്രാവശ്യം അപേക്ഷിക്കുമ്പോൾ ജാമ്യം കിട്ടും. അടുത്ത പ്രാവശ്യം അപേക്ഷിക്കുമ്പോൾ ജാമ്യം കിട്ടും എന്ന് കാത്തിരുന്ന് കാത്തിരുന്ന് നിരാശ മാത്രം ഫലമായി മാറുകയാണ്. ജാമ്യാപേക്ഷ നീണ്ടു നീണ്ടു പോകുന്നതല്ലാതെ, ജാമ്യത്തിന്റെ ഏഴയലത്ത് പോലും അദ്ദേഹത്തിന് എത്താനാകുന്നില്ല. അദ്ദേഹത്തിന് ജാമ്യാപേക്ഷ പരിഗണിച്ചു. വേനൽ അവധിക്ക് ഹൈക്കോടതി പിരിയുന്നതിനു മുന്നേ തന്നെ ജാമ്യം പരിഗണിക്കണമെന്ന ഒരാവശ്യം ഉന്നയിച്ചിരുന്നു ശിവശങ്കർ.
അദ്ദേഹത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചു. പക്ഷേ സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷ ജൂലൈയിലേക്ക് മാറ്റിയിരിക്കുകയാണ്.ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. മാത്രമല്ല സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദേശം ജാമ്യം വേണമെങ്കിൽ ഇ ഡി പ്രത്യേക കോടതിയെ സമീപിക്കാമെന്ന ഒരു നിർദേശവും നൽകിയിരിക്കുകയാണ് .
അതായത് ഇനി ജാമ്യം കിട്ടണമെങ്കിൽ അദ്ദേഹം ജൂലൈ വരെ കണ്ണു നട്ട് കാത്തിരിക്കേണ്ടുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. രണ്ടുമാസത്തെ കാത്തിരിപ്പ് ശിവശങ്കറിന് മുന്നിലേക്ക് വന്നിരിക്കുകയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇടക്കാല ജാമ്യം നൽകണമെന്നുള്ള ശിവശങ്കറിന്റെ ആവശ്യം കോടതി കേട്ടിരുന്നു. ഇടക്കാല ജാമ്യം വേണമെങ്കിൽ പ്രത്യേക കോടതിയെ, സമീപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് അങ്ങനെ ഒരു നീക്കം അദ്ദേഹം നടത്തുമോ എന്നതാണ് ഇനി നമുക്ക് കാത്തിരുന്നു കാണേണ്ട കാര്യം.
അങ്ങനെ പ്രത്യേക കോടതിയെ അദ്ദേഹം സമീപിക്കുകയാണെങ്കിൽ, അവിടുന്ന് ജാമ്യം കിട്ടുമോ എന്നതും കാത്തിരുന്നു കാണേണ്ടുന്ന കാര്യം തന്നെയാണ്.അദ്ദേഹത്തിന്റെ ജാമ്യം ഇത്തരത്തിൽ നീണ്ടു പോകുന്നതിന്റെ ഒരു കാരണം ഇ ഡി തന്നയാണ്. ശിവശങ്കറിന്റെ ജാമ്യത്തെ എതിർത്തുകൊണ്ട് സകല പഴുതുകളും അടച്ചുകൊണ്ടുള്ള ഒരു നീക്കമാണ് ഇ ഡി ഈ കേസിൽ നടത്തുന്നത്. അതായത് ഒരു കർശന പിടിപാട് തന്നെ ഇ ഡി നടത്തുന്നുണ്ട്. എന്തായാലും ശിവസേനകറിന് മുന്നിൽ പ്രത്യേക കോടതി എന്നൊരു അവസരം സുപ്രീംകോടതി തുറന്നു കൊടുത്തിട്ടുണ്ട്. ഇല്ലെങ്കിൽ ജൂലായ് വരെ കാത്തിരിക്കണം എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























