നായയെ ബൈക്കിന് പിറകില്‍ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്ന നായയെ ബൈക്കിന് പിറകില്‍ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീമാണ് അറസ്റ്റിലായത്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റോഡിലൂടെ നായയെ കെട്ടിവലിച്ച് കൊണ്ടുപോയ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഐ പി സി 429 പ്രകാരമാണ് കേസെടുത്തത്. നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ചത്തുപോയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമായിരുന്നു.
അതേസമയം, ചത്ത നായയാണിതെന്നും റോഡില്‍ കിടന്നപ്പോള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോവുകയാണെന്നും പ്രതി പറയുന്നത് ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ കിലോമീറ്ററുകള്‍ നായയെ വലിച്ച് കൊണ്ടുപോയെന്നും ഇതിനിടെ ജീവന്‍ പോയതാണെന്നാണ് വീഡിയോ പകര്‍ത്തിയ യുവാവിന്റെ സംഭാഷണത്തില്‍ കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha
























