Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കരിന്തേളിന്റെ പിടിയില്‍ കേരളവും;നടക്കുന്നത് ലഹരി യുദ്ധം പാകിസ്ഥാന്റെ വജ്രായുധം ഹാജി സലിം,സ്വന്തമായ് സീ റൂട്ടുകള്‍ ഉണ്ടാക്കി ലഹരിക്കടത്ത്,ഇന്റര്‍പോളിനേയും വലയ്ക്കുന്ന കൗശലക്കാരന്‍,സലിമിനെ പൂട്ടിയിട്ടേ വിശ്രമമുള്ളുവെന്ന് കേന്ദ്രം

17 MAY 2023 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഒരു തുള്ളി രക്തം ചിന്താതെ ആയുധ ബലമോ സൈനിക ബലമോ ഇല്ലാതെ സ്വപക്ഷത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ ആണവായുധം പ്രയോഗിക്കാതെ ശത്രു രാജ്യത്തിനെതിരെ എങ്ങനെ യുദ്ധം ചെയ്യാം ശത്രു രാജ്യത്തെ എങ്ങനെ തകര്‍ക്കാം. നാര്‍ക്കോട്ടിക് വാര്‍ അതെ ലഹരി യുദ്ധം. പാകിസ്ഥാന്റെ തലയില്‍ കയറിയ ആശയമാണ് അവരിന്ന് പയറ്റുന്നത്. ആ തേള്‍ കണ്ണുകള്‍ കേരളത്തില്‍ പതിഞ്ഞ് കഴിഞ്ഞു. അയാളിവിടം കുട്ടിച്ചോറാക്കും ആര്‍ക്ക് തടുക്കാന്‍ കഴിയും. ചെകുത്താന്‍ ചിഹ്നങ്ങള്‍ കൊണ്ട് അയാള്‍ രാജ്യത്തെ വരിഞ്ഞ് മുറുക്കുന്നു. ഇന്റര്‍പോളിനോട് പോലും ഒളിച്ച് കളി നടത്തുന്നു. ഇന്ത്യയ്ക്ക് തലവേദനയായ് മാറിക്കൊണ്ടിരിക്കുന്ന ദ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ഹാജി സലിം. ആരാണ് അയാള്‍ ഒരു വ്യക്തിയോ അതോ ഒരു ഗ്രൂപ്പോ. ഇന്ത്യന്‍ സമുദ്രാതിര്‍ത്തികളില്‍ ഭയം ലവലേശമില്ലാതെ ഡ്രഗ്‌സ് ഒഴുക്കുന്നു. വിദേശത്തേക്ക് ഡ്രഗ്‌സ് കടത്താന്‍ ഇന്ത്യന്‍ സമുദ്രങ്ങള്‍ ഉപയോഗിക്കുന്നു. ഹാജി സലിം തേളിന്റെ രൂപത്തിലും,ബിറ്റ്‌കോയിന്‍ ചിഹ്നത്തിലുമൊക്കെ തെളിയുന്ന രൂപം. മുഖമില്ല അടയാളങ്ങള്‍ കൊണ്ട് മാത്രം കളംനിറയുന്ന കൗശലക്കാരനായ കളിക്കാരന്‍. ഹാജി സലിം എന്ന പേര് തിരഞ്ഞാല്‍ ഒരു ഫോട്ടോ പോലും കിട്ടില്ല. കിട്ടില്ല പകരം തേള്‍,കുതി,ഡ്രാഗണ്‍ ഈ ചിഹ്നങ്ങള്‍ കാണാം. ഇങ്ങനെ ഒരു വ്യക്തി തന്നെ ഇല്ലെന്നും അത് ഒരു കൂട്ടം ഹിഡന്‍ ആയ ക്രിമിനലുകളുടെ നിക്ക് നെയിമാണെന്നുവരെ ആരോപണം ഉയരുന്നുണ്ട്. പക്ഷേ ഇന്ത്യന്‍ നാര്‍ക്കോട്ടിക്ക് ബ്യറോ അധികൃതര്‍ പറയുന്നത് ഇങ്ങനെ ഒരു ക്രിമിനല്‍ ഉണ്ടെന്നാണ്. പാക്ക് അഫ്ഗാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ,അയാള്‍ ഇന്ത്യയെ അടക്കം ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് യുദ്ധം തുടരുകയാണെന്നാണ് പറയുന്നത്.

ഹാജി സിം എവിടുത്തുകാരനാണ് പാകിസ്ഥാനിയെന്ന് ഒരുപറ്റം അല്ല അഫ്ഗാനിയെന്ന് മറ്റൊരു പക്ഷം അതിലും ഉറപ്പില്ല. പക്ഷെ ഒന്ന് മാത്രം ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ ഉറപ്പിച്ച് പറയുന്നു ദാവൂദിന്റെ അനുയായി. ദാവൂദ് ഇബ്രാഹിമും സലാം വെയ്ക്കുന്ന തന്ത്രശാലിയായ ഡ്രഗ് മാഫിയ ഡോണ്‍. ഡ്രഗ് ഡീലിങ്‌സിന് വേണ്ടി സ്വന്തമായ് ഒരു കോഡ് ഭാഷ വികസിപ്പിച്ചെടുത്തിട്ടുണ്ട് ഇയാള്‍. ഇന്ത്യയിലേക്ക് വരുന്ന ഡ്രഗ്‌സിന്റെ 85 ശതമാനം കടല്‍വഴിയാണ് എത്തുന്നത്. ഹാജി സലിം കടല്‍ മാര്‍ഗ്ഗം ലഹരി കടത്തുന്നതിന് സ്വന്തമായ സീ റൂട്ടുകല്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നു. പിന്നെ സ്വന്തമായ് ഒരു സൈന്യത്തെ ഉരുവാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. രാജ്യം ഞെട്ടിയ ലഹരിവേട്ട നടന്നത് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത്. അന്ന് 21,000 കോടിയുടെ ലഹരിയാണ് പിടിച്ചത്. ഇന്നിപ്പോല്‍ അതിനേയും കടത്തിവെട്ടി 25,000 കോടിയുടെ ലഹരിവേട്ട അതും കൊച്ചിയില്‍. വാര്‍ത്ത കേട്ട് കേരളം ഞെട്ടി. പിടിച്ചെടുത്ത ഓരോ പൊതിയിലും തേളിന്റെയും,കുതിരയുടേയും,ഡ്രാഗണിന്റെയും ചിത്രങ്ങള്‍. തേളാണ് അധികവു കറുത്തിരുണ്ട തേള്‍. ഹാജി സലിം സംഘത്തിന്റെ ലഹരിക്കട്ടതിന് ഒരു ലക്ഷ്യമേ ഉള്ളു അത് തീവ്രവാദത്തിന് പണം കണ്ടെത്തുക. ലഹരിയിലൂടെ കണ്ടെത്തുന്ന ഫണ്ട് ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാന്‍ വേണ്ടി.

പാബ്ലോ എസ്‌ക്കോബാറിനെ വെല്ലുന്ന 'പ്രതിഭാശാലിയായ' ഒരു മയക്കമരുന്ന് കടുത്തുകാരന്‍ ലോകത്ത് ഉദയം കൊണ്ടിരിക്കുന്നുവെന്നാണ്, സിഎന്‍ബിസി ചാനലും, ഡെയിലി മെയിലുമൊക്കെ ഹാജി സിമിനെക്കുറിച്ച് തലക്കെട്ടെഴുതിയിരിക്കുന്നത്. തന്റെ ചിത്രങ്ങല്‍ ആരുടെ പക്കലും ഇല്ല താനാരാണെനന് ആര്‍ക്കും അറിയില്ല അടയാളങ്ങള്‍ കൊണ്ടുമാത്രം ലോകം ഭയക്കുന്ന പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ തലകുത്തി മറിയുന്ന ക്രിമിനല്‍. താന്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമാണ് ഹാജി സലിമിന്. പാക്കിസ്ഥാനിയായ ജിഹാദി ഡ്രഗ് ഡോണ്‍ എന്ന് വിളിക്കുന്ന ഹാജി സലീം. അഫ്ഗാന്റെയും പാക്കിസ്ഥാന്റെയും മലമടക്കുകളില്‍ താലിബാന്‍ ഉണ്ടാക്കുന്ന കറുപ്പ്, ഹെറോയിനാക്കി വാറ്റിയെടുത്ത, വീണ്ടും മുല്യവര്‍ധിത രാസലഹരിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ എത്തിക്കയാണ് ഇദ്ദേഹത്തിന്റെ രീതി. പാബ്ലോ കിട്ടുന്നതില്‍ ഒരു വിഭാഗം നാട്ടുകാര്‍ക്ക് കൊടുത്ത് ജനപ്രിയനായെങ്കില്‍, ഹാജി സലീം തന്റെ വരുമാനത്തിന്റെ പകുതി കൊടുക്കുന്നത് തീവ്രവാദത്തിനാണ്. ഇന്ത്യയോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഹാജി സലിമിനുള്ളത്. ഭീകര സംഘങ്ങലുമായെല്ലാം ചേര്‍ന്ന് ഇന്ത്യയെ തകര്‍ക്കാന്‍ പ്ലാനിടുന്നു. പാക് ചാര സംഘടന ഐഎസ്‌ഐക്ക് വേണ്ടി പണിയെടുക്കുന്നു. ഇന്ത്യയ്ക്ക് നേരെയുള്ള നര്‍ക്കോട്ടിക് വാര്‍ ആണ് ഹാജി സലിം നടത്തുന്നത്. നേരിട്ട് നിന്ന് ഇന്ത്യയെ അടിക്കാന്‍ ഒരുകാലത്തും പാകിസ്ഥാന് സാധിക്കില്ല. അതിന് വളഞ്ഞ വവി പയറ്റുന്നു. ഇന്ത്യയിലേക്ക് ലഹരി ഒഴുക്കി യുവത്വത്തെ കൊല്ലാക്കൊല ചെയ്യുക. തീവ്രവാദത്തിന് ഫണ്ട് ഉണ്ടാക്കുക. ഇന്ത്യയ്ക്കുള്ളില്‍ ഒരു ഹാജി സലിം സൈന്യം ഉരുവാക്കുക. അവരെ വെച്ച് ഇന്ത്യ തകര്‍ക്കാന്‍ പ്ലാനിടുക. ഹാജി സലിം ആരാണ്, എന്താണ്,അയാളെവിടെ ഉണ്ട് കൃത്യമായ വിവരങ്ങല്‍ പാക് സര്‍ക്കാരിനറിയാം എന്നിട്ടും മൗനംപാലിക്കുന്നു. അഫ്ഗാനില്‍ താലിബാന്‍ ഭരണം ആയതും ഹാജി സലിം ഗ്രൂപ്പിന് ഒരനുഗ്രഹം ആയി.

ഹാജി സലീമിന്റെ ' ചരക്കുകളില്‍' കാണപ്പെടുന്ന റോളക്‌സ്, ബിറ്റ് കോയിന്‍ മുദ്രകള്‍, കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്നിന്റെ പെട്ടികളിലും കാണപ്പെട്ടതാണ് ഹാജി സലീമെന്ന ഹാജി അലിയുടെ കണ്ണുകള്‍ കേരളത്തെയും ലക്ഷ്യമിട്ടെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.
മാലിദ്വീപിലേക്കും ശ്രീലങ്കയിലേക്കുമെല്ലാം ലഹരി ഒഴുക്കുന്ന, ഇന്ത്യന്‍ മണ്ണിലും ലഹരിയുടെ വേരോട്ടം ശക്തമാക്കാന്‍ ശ്രമിക്കുന്നയാളാണ് ഹാജി സലീം. ഇന്ത്യക്കെതിരായ നുഴഞ്ഞു കയറ്റങ്ങളില്‍ പലതിനും ഹാജി സലീമിന്റെ കൈമെയ് മറന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. ലഷ്‌കര്‍ ത്വയ്ബ, പാക് ചാരസംഘടനയായ ഐഎസ്‌ഐ എന്നിവയുമായി ചേര്‍ന്നാണ് ഹാജി സലീമിന്റെ പ്രവര്‍ത്തനങ്ങള്‍. 777,999,പറക്കുന്ന കുതിരയുടെ അടയാളം,21 രാജാക്കന്മാരുടെ ചിഹ്നം,555,യൂണികോണ്‍, ഡ്രാഗണ്‍, എന്നിവയാണ് ഹാജിയുടെ ചെകുത്താന്‍ ചിഹ്നങ്ങള്‍. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയെന്ന് അറിയപ്പെടുന്ന ഇയാള്‍ക്ക് എകെ 47 അടക്കമുള്ള ആയുധങ്ങളുടെ കമനീയ ശേഖരമുണ്ട്. ആയുധധാരികളായ അനുയായികള്‍ ഇയാള്‍ക്ക് ചുറ്റും 24 മണിക്കൂറും സുരക്ഷയൊരുക്കുന്നു. സംസാരത്തിലും ഇരുത്തത്തിലും എല്ലാം അതീവ ജാഗ്രതയോടെയാണ് ഹാജി സലീമിന്റെ നീക്കങ്ങള്‍. കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് വമ്പന്‍ ഇടപാടുകള്‍ പോലും. 2016 ന് ശേഷം ഇന്ത്യയില്‍ പിടിക്കപ്പെട്ടിട്ടുള്ള വന്‍ മയക്കുമരുന്ന് കടത്തിന് പിന്നിലെല്ലാം ഹാജി സലീമാണ്. അഫ്ഗാന്‍ കാരനാണെങ്കിലും പാകിസ്താനാണ് ഹാജിയെ വളര്‍ത്തിയത്. അറബിക്കടലിനെ ചുറ്റിപ്പറ്റി വലിയ മയക്കുമരുന്ന് ശൃംഖല തന്നെയാണ് പാകിസ്താന്റെ ചോറുണ്ട് ഹാജി സലീം വളര്‍ത്തിയെടുത്തത്. മയക്കുമരുന്ന് വ്യാപരത്തിലൂടെ കോടികള്‍ സമ്പാദിച്ച് ആയുധബലം കൂട്ടി, ഭീകര്‍ക്കൊപ്പം നിന്ന് ഇന്ത്യയെ മുച്ചൂടും മുടിക്കുക എന്നതാണ് ഹാജി സലീമിന്റെയും ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (8 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (36 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends