Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഇപ്പോള്‍ പൊമ്പലമേട്ടില്‍ പൂജനടത്തിയ സംഘത്തിന്റെ വീഡിയോ പ്രചരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. വീഡിയോ ആദ്യം എത്തിയത് വനംവകുപ്പ് ജീവനക്കാരുടെ മൊബൈലിലേയ്ക്കാണ്. ജീവനക്കാര്‍ തമ്മിലുള്ള വൈരാഗ്യമാണ് വീഡിയോ പൂറത്തായതിന് പിന്നിലെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ മറിച്ച് നിരന്തരം പൊന്നമ്പലമേട്ടിലേയ്ക്ക് ആളെ കയറ്റിവിടുന്നതിനെ എതിര്‍ക്കുന്ന കൊച്ചുപമ്പയിലെ വിശ്വാസികളാണ് വീഡിയോ പകര്‍ത്തി അയച്ചതെന്ന വിവരവും പുറത്തു വരുന്നുണ്ട്

17 MAY 2023 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിലാണെങ്കിലും പൊന്നമ്പലമേട്ടിന്റെ സംരക്ഷണം കേരള വനംവകുപ്പിനാണ്. ഇവിടേയ്ക്ക് ആരെയും കടത്തി വിടാതിരിക്കാനാണ് കൊച്ചുപമ്പയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഗവിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരേയും വനംവകുപ്പ് ജീവനക്കാര്‍ തന്നെ പൊന്നമ്പല മേട്ടിലെത്തിക്കുകയും അവിടെ നിന്ന് ശബരിമല കാണിച്ചു കൊടുക്കുകയും ചെയ്യുക പതിവായിരുന്നു.

പൊമ്പലമേട്ടില്‍ താമസിക്കുന്ന ആദിവാസികളും പുറമേ നിന്നുള്ളവരെ അവിടെ എത്തിക്കാറുണ്ടായിരുന്നു. സദാസമയവും കാട്ടാനകളും കാട്ടുമൃഗങ്ങളും വിഹരിക്കുന്ന സ്ഥലമായിട്ടു പോലും നിരവധി പേര്‍ ഇവിടെ രഹസ്യ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോയോ എടുക്കാന്‍ ജീവനക്കാര്‍ ആരെയും അനുവദിച്ചിരുന്നില്ല. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ കുടുംബമായി ഇവിടെ എത്താറുണ്ടായിരുന്നെന്ന വിവരങ്ങളും ആദിവാസികള്‍ പുറത്തു വിട്ടിട്ടുണ്ട്.

 എന്നാല്‍ ഇപ്പോള്‍ അവിടെ പൂജനടത്തിയ സംഘത്തിന്റെ വീഡിയോ പ്രചരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. വീഡിയോ ആദ്യം എത്തിയത് വനംവകുപ്പ് ജീവനക്കാരുടെ മൊബൈലിലേയ്ക്കാണ്. ജീവനക്കാര്‍ തമ്മിലുള്ള വൈരാഗ്യമാണ് വീഡിയോ പൂറത്തായതിന് പിന്നിലെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ മറിച്ച് നിരന്തരം പൊന്നമ്പലമേട്ടിലേയ്ക്ക് ആളെ കയറ്റിവിടുന്നതിനെ എതിര്‍ക്കുന്ന കൊച്ചുപമ്പയിലെ വിശ്വാസികളാണ് വീഡിയോ പകര്‍ത്തി അയച്ചതെന്ന വിവരവും പുറത്തു വരുന്നുണ്ട്്.

പൊമ്പലമേട്ടിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ഇടതുപക്ഷവും ഒപ്പം സര്‍ക്കാരും നിലകൊള്ളുന്നതിനാല്‍ ഇവിടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമോയെന്ന ഭയം കൊച്ചുപമ്പയിലെ ജനങ്ങളെ വേട്ടായടുന്നുണ്ട്. സാഹസിക ടൂറിസത്തിന് വേണ്ടി അടുത്തിടെ ചിലരെത്തിയിരുന്നെന്നും അവര്‍ പറയുന്നു. നിരവധി കാട്ടാനാകള്‍  റോഡില്‍ നിരന്നു നില്‍ക്കുമ്പോഴും യാതൊരു ഭയവുമില്ലാതെ യാത്ര ചെയ്യുന്നവരാണ് കൊച്ചുപമ്പയിലുള്ളത്.

അതുപോലെ പുലിയും സിംഹവും വിഹരിക്കുന്നുണ്ട്. നാളിതുവരെ വളര്‍ത്തുമൃഗങ്ങളെ പോലും അവയൊന്നും ആക്രമിച്ചിട്ടില്ല. അയ്യപ്പന്റെ കൂട്ടുകാരാണ് വന്യമൃഗങ്ങളെന്ന വിശ്വാസത്തിലാണ് അവര്‍ ഏതു കൊലകൊമ്പന്റെ മുന്നിലൂടെയും നടക്കുന്നത്. നാളിതുവരെ യാതൊരു വന്യമൃഗ ആക്രമണവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അത്തരം വിശ്വാസികളുടെ വിശ്വാസങ്ങളെ തകര്‍ത്തു കൊണ്ടാണ് വനംവകുപ്പ് രഹസ്യമായി പൊന്നമ്പലമേട്ടിലേയ്ക്ക് ആളെ കയറ്റി വിടുന്നത്.

രഹസ്യമായി നടത്തുന്നത് ഭാവിയില്‍ പരസ്യമായി മാറാമെന്ന് ഭയത്തിലാണ് ഇവിടത്തുകാര്‍ ജീവിക്കുന്നത്.ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് കൊച്ചുപമ്പ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ ചുമതലയിലുള്ള ജീവനക്കാര്‍ വനംവകുപ്പിന്റെ വാഹനത്തില്‍ നിരവധി പേരെ മലമുകളില്‍ എത്തിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പൊന്നമ്പലമേട്ടില്‍ നാരാണസ്വാമിയും സംഘവും എത്തിയത് വിഐപി ബോര്‍ഡ് വച്ച വാഹനത്തിലാണെന്നും വിവരമുണ്ട്. വനം വകുപ്പ് അറിയാതെ ആരെയും കടത്താത്ത അതീവസുരക്ഷാ മേഖലയില്‍, വിഐപി വാഹനം എന്ന പേരിലാണ് ഇവര്‍ എത്തിയതെന്ന് പറയുന്നു.

വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മുമ്പും പൊന്നമ്പലമേട്ടില്‍ എത്തി ആഘോഷിച്ചിട്ടുണ്ട്. പലരും മദ്യവുമായാണ് ഇവിടെ എത്തിയിരുന്നതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പുറമെ നിന്നെത്തുന്നവര്‍ വാഹനം കൊച്ചുപമ്പയിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം പാര്‍ക്കുചെയ്ത ശേഷം വനംവകുപ്പിന്റെ വാഹനത്തിലാണ് പൊന്നമ്പലമേട്ടില്‍ എത്തി വഴിപാടുകള്‍ നടത്തി മടങ്ങിയതെന്നാണ് അറിയുന്നത്.

നിരവധി ലയങ്ങളും തമാസക്കാരുമുള്ള പ്രദേശമാണിവിടം. ഒപ്പം കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രവും.കൊച്ചുപമ്പയിലെ ഔട്ട് പോസ്റ്റില്‍ നിന്നും 5 കിലോമീറ്റര്‍ ഓഫ് റോഡ് പിന്നിട്ടുവേണം പൊന്നമ്പലമേട്ടില്‍ എത്താന്‍. ഫോര്‍വീല്‍ ജീപ്പുകള്‍ മാത്രമാണ് ഇവിടേയ്‌ക്കെത്തുക. സന്ദര്‍ശകര്‍ ഉണ്ടെങ്കില്‍ ഉന്നത ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും തലേന്ന് ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉള്ളവരെ വിവരം അറയിച്ചിരിക്കും.

പിന്നെ കാത്തുനിന്ന് ആഗതരെ മലമുകളില്‍ എത്തിച്ച്, തിരിച്ച് കൊണ്ടുവിടുന്ന ഉത്തരവാദിത്വം ഔട്ട് പോസ്റ്റിലെ മുഖ്യചുമതലക്കാരനാണ് നിര്‍വ്വഹിക്കേണ്ടത്. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സന്ദര്‍ശകരെ മലമുകളില്‍ എത്തിച്ചിട്ടുള്ളതെന്നാണ് മുമ്പ് ഇവിടെ ജോലി ചെയ്തിട്ടുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. മകരവിളക്ക് കഴിഞ്ഞാല്‍ പൊമ്പലമേട്ടില്‍ ആരും പ്രവേശിക്കുന്നില്ലന്നായിരുന്നു വിശ്വാസികളില്‍ ഏറെപ്പേരും കരുതിയിരുന്നത്.

അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വനംവകുപ്പ് ജീവനക്കാരെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തുകൊണ്ട് വനംവകുപ്പ് തങ്ങളുടെ മുഖം ര്ക്ഷിക്കാനാണ് ശ്രമിക്കുന്നത്.

 ചെന്നൈ സ്വദേശിയും ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള നാരായണ സ്വാമിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ നുഴഞ്ഞു കയറിയത്.വാച്ചര്‍മാരാണ് പൊന്നമ്പലമേട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നും വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും നാരായണ സ്വാമി പ്രതികരിച്ചിരുന്നു. ''തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താമസം. മുന്‍പ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശം നടത്താറുണ്ട്.

അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണ്.അയ്യപ്പന് വേണ്ടി മരിക്കാന്‍ തയ്യാറെന്നുമാണ് നാരായണന്‍ നമ്പൂതിരി പറയുന്നത്.വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണന്‍ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. എന്തായാലും വീഡിയോ പുറത്തു വിട്ടവരെ പ്രശംസിക്കാതിരിക്കാനാവില്ലെന്ന് വിശ്വാസികള്‍ പറയുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (8 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (36 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends