റഷ്യയെ ചേർത്ത് പിടിച്ച ഇന്ത്യയെ പൂട്ടുമെന്ന് ഇയു മേധാവിയുടെ ഭീഷണി... തിരിച്ചടിച്ച് ഇന്ത്യയും... നാവടക്കിപ്പിച്ച് എസ്. ജയശങ്കര്‍

റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയന് നടപടി സ്വീകരിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ പ്രഥമമന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി മേധാവി ജോസപ് ബോറെൽ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങൾ തന്നെയാണ് അദ്ദേഹം ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
റഷ്യക്കെതിരായ ഉപരോധം കർശനമാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, ഡീസൽ ഉൾപ്പെടെയുള്ള സംസ്കരിച്ച ഇന്ധനങ്ങൾ ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും ഇതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടിയെടുക്കണമെന്നുമായിരുന്നു ജോസഫ് ബോറൽ ഉയര്‍ത്തിയ ആവശ്യം.
ഇതിനും തക്കതായ മറുപടിയാണ് ജയശങ്കര്‍ നല്‍കിയത്. ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്‍റെ മന്ത്രിതല യോഗത്തിലാണ് ജയശങ്കര്‍ മറുപടി നല്‍കിയത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങൾ തന്നെയാണ് ഇതിനു കാരണമെന്നുമായിരുന്നു ജയശങ്കറിന്‍റെ മറുപടി.
യൂറോപ്യൻ യൂണിയന്‍റെ കൗൺസിൽ ചട്ടങ്ങൾ പ്രകാരം ഒരു മൂന്നാം രാജ്യത്ത് (ഉദാഹരണം ഇന്ത്യ) റഷ്യൻ എണ്ണ സംസ്കരിച്ച് ഉപയോഗിച്ചാൽ അത് റഷ്യൻ ആയി കണക്കാക്കാനാകില്ല. ഇത് മനസിലാക്കാനായി കൗൺസിലിന്‍റെ 833/2014 റെഗുലേഷൻ പരിശോധിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നും ജയശങ്കർ പറഞ്ഞു.
വിദേശകാര്യമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നയതന്ത്ര വൈദഗ്ധ്യത്തിനുള്ള ഒരു തെളിവ് കൂടിയാണ് ഈ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. ഇതിനെ എതിര്‍ക്കാന‍് നോക്കിയ യുഎസിനെയും ബ്രിട്ടനെയും എല്ലാം കാലാകാലങ്ങളില്‍ ബുദ്ധിപരമായ മറുപടി നല്‍കി നിലയ്ക്കു
നിര്‍ത്തുന്ന ജോലി ഭംഗിയായാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിര്‍വ്വഹിക്കുന്നത്.
ഈ വിഷയത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ തർക്കിക്കേണ്ട ആവശ്യമില്ലെന്നും സൗഹൃദപരമായ രീതിയിൽ തന്നെ ചർച്ച നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞതോടെ ചോദ്യം ചോദിച്ച ബോറല്‍ അടങ്ങി.
https://www.facebook.com/Malayalivartha
























