Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇന്ത്യൻ ഭരണകൂടത്തെ വിമർശിച്ച് യുഎസ് റിപ്പോര്‍ട്ട്... ചവറ്റുകുട്ടയിലെറിഞ്ഞ് ഇന്ത്യ

17 MAY 2023 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന്‌ യുഎസ്‌. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ്‌ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക്‌ ഇന്ത്യൻ ഭരണസംവിധാനം കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാ​ഗങ്ങള്‍ മുമ്പ് പുറത്തു പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കാനിരിക്കെ, അമേരിക്കന്‍ അഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത്‌ മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. 'യുഎസിന്റെ ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ വിവരങ്ങളുടെയും തെറ്റായ ധാരണയുടെയും അടിസ്ഥാനത്തിലാണ് തുടരുന്നത്. ചില യുഎസ് ഉദ്യോഗസ്ഥരുടെ പ്രചോദിതവും പക്ഷപാതപരവുമായ അഭിപ്രായപ്രകടനം ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

” അമേരിക്കയുമായുള്ള ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നുണ്ട്. ആശങ്കയുള്ള വിഷയങ്ങളില്‍ ഒരു തുറന്ന സമീപനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” എന്നും ബാഗ്ചി പറഞ്ഞു. ഞങ്ങള്‍ക്ക് ആശങ്കയുള്ള കാര്യങ്ങളില്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യും' വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാരുകള്‍ അവരുടെ അതിര്‍ത്തിക്കുള്ളിലെ വിശ്വാസി സമൂഹത്തിന്റെ സ്വാതന്ത്രത്തെ ലക്ഷ്യം വെക്കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കി കൊണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടില്‍ ബിജെപിയെ 28 തവണയും വിഎച്ച്പിയെ 24 തവണയും ബജ്‌റങ് ദളിനെ ഏഴ് തവണയും പരാമര്‍ശിച്ചിട്ടുണ്ട്.

മതപരിവർത്തനം, ഹിജാബ്‌ ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, ദളിത്‌, സിഖ്‌, ആദിവാസികൾ തുടങ്ങിയവരെ അടിച്ചമർത്തുന്നു. 2014 മുതൽ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ്‌ സ്വീകരിക്കുന്നത്‌’–- റിപ്പോർട്ടിൽ പറയുന്നു. സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ബിജെപി നേതാക്കള്‍ വിദ്വേഷം നിറഞ്ഞതും പ്രകോപനപരവുമായ പ്രസംഗം രാജ്യത്തുടനീളം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശമാണ് ഇതില്‍ ഉള്‍പ്പെട്ടത്. മുസ്ലിം വിഭാഗത്തിലുള്ളവർ നടത്തുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് മുൻ എംഎൽഎ പിസി ജോർജ്ജ് നടത്തിയ പ്രസംഗവും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നുപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദില്‍ നടത്തിയ പരാര്‍ശവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (8 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (30 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (41 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (48 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends