Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി...

17 MAY 2023 09:53 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന റവന്യൂ വകുപ്പിൽ പ്രവാസി സെല്ലും പ്രവാസിമിത്രം പോർട്ടലും ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റവന്യു വകുപ്പ് ആരംഭിച്ച പ്രവാസി സെൽ, പ്രവാസിമിത്രം പോർട്ടൽ എന്നിവയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സർവതോന്മുഖമായ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ സർക്കാർ സേവനങ്ങൾ സമയബന്ധിതമായി പ്രവാസികൾക്ക് ലഭ്യമാകുന്നില്ല എന്ന പരാതി എല്ലാ കാലത്തും ഉയർന്നുവരാറുണ്ട്. വർഷത്തിൽ ചെറിയ സമയം മാത്രം നാട്ടിൽ വരുന്ന പ്രവാസികൾക്ക് പെട്ടെന്ന് തന്നെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വരുന്നതിനാൽ സമയബന്ധിതമായി സേവനങ്ങൾ ലഭ്യമായിരുന്നില്ല. ഇത് കഴിഞ്ഞ ലോക കേരളസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാര്യം പരിഹരിക്കാമെന്ന് അന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ആ വാഗ്ദാനമാണ് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ പാലിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രവാസികൾക്ക് ഓൺലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷ/പരാതിയുടെ സ്റ്റാറ്റസ് അറിയാൻ പ്രവാസിമിത്രം പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെൽ ഓഫീസറായി ഡെപ്യൂട്ടി കളക്ടറേയും സ്റ്റേറ്റ് നോഡൽ ഓഫീസറായി ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസി സെൽ, പ്രവാസിമിത്രം പോർട്ടൽ എന്നിവയെക്കുറിച്ച് നോർക്കയും പ്രവാസി സംഘടനകളും പ്രവാസികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തിവരുന്നത്. കഴിഞ്ഞ് ഏഴുവർഷം ഇതിന് ഉത്തമ ഉദാഹരണമാണ്.

നേരത്തെ പ്രവാസികൾക്കായി 13 സർക്കാർ പദ്ധതികൾ ഉണ്ടായിരുന്നത് ഇപ്പോൾ 22 ആയി ഉയർന്നു. നോർക്ക വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം 147.51 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ആറു വർഷത്തിനിടെ 22,000 കുടുംബങ്ങൾക്ക് സാന്ത്വനം പദ്ധതിവഴി 133 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.

നോർക്ക പുനരധിവാസ പദ്ധതിയിലൂടെ 84.49 കോടി രൂപ സബ്‌സിഡിയായി ഈ കാലയളവിൽ നൽകി. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ, സ്വയംതൊഴിൽ ചെയ്യാൻ സന്നദ്ധരായ പ്രവാസികൾക്കായി ആരംഭിച്ച 'പ്രവാസി ഭദ്രതാ' പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. പദ്ധതിയിൽ 5010 സംരംഭങ്ങൾ ഇതിനകം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 90 കോടി രൂപ സബ്‌സിഡി വായ്പയായി പദ്ധതി മുഖേന നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിപാടിയിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. റവന്യൂ, സർവേ വകുപ്പുകളിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് തങ്ങളുടെ അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം പ്രവാസികളെ അറിയിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് പ്രവാസിമിത്രം പോർട്ടലെന്ന് മന്ത്രി വിശദീകരിച്ചു. പോർട്ടൽ മുഖാന്തരം ലഭിക്കുന്ന പരാതികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് പ്രവാസി സെൽ സംവിധാനം.

മൂന്ന് തലങ്ങളിൽ പ്രവാസി സെൽ സംവിധാനം സർക്കാർ മോണിറ്റർ ചെയ്യും. ജില്ലാ തലത്തിലുള്ള പ്രവാസി സെൽ, മോണിട്ടർ ചെയ്യാനായി സംസ്ഥാനതലത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന സെൽ, ഇതിന് പുറമെ റവന്യു മന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന സെൽ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങളിൽ അവലോകനങ്ങൾ നടക്കുക. തങ്ങൾ നൽകിയ പരാതി/ അപേക്ഷയുടെ നിലവിലെ അവസ്ഥ പ്രവാസിമിത്രം പോർട്ടലിലൂടെ അന്വേഷിച്ചാൽ ദിവസങ്ങൾക്കകം മറുപടി ലഭിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി രാജൻ കൂട്ടിച്ചേർത്തു.

പ്രവാസികൾക്കായുള്ള റവന്യു വകുപ്പിന്റെ രണ്ട് പദ്ധതികളും മാതൃകാപരമെന്ന് പരിപാടിയിൽ വിശിഷ്ടാതിഥിയായ സ്പീക്കർ എ.എൻ ഷംസീർ വിശേഷിപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, പ്രവാസി ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻറ് ഇ.ടി ടൈംസൺ മാസ്റ്റർ എം.എൽ.എ, തോമസ് കെ തോമസ് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വ്യവസായി ജെ.കെ മേനോൻ, ലോക കേരളസഭ ഡയറക്ടർ കെ വാസുകി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ ടി.വി അനുപമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (8 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (36 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends