Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

സമഗ്ര ശിക്ഷ - സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടിയുടെ അക്കാദമിക പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കും: മന്ത്രി.വി. ശിവൻകുട്ടി

17 MAY 2023 10:06 PM IST
മലയാളി വാര്‍ത്ത

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളായ സമഗ്ര ശിക്ഷാ , സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സ്‌കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരള(SEDESK)യുടെ 9 -ാ മത് ഗവേണിംഗ് കൗൺസിൽ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. സമഗ്ര ശിക്ഷാ പദ്ധതിയും സ്റ്റാർസ് പദ്ധതിയും വ്യത്യസ്തമായ തലങ്ങളിലാണ് അക്കാദമിക -അക്കാദമികേതര പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

2023 -24 അക്കാദമിക വർഷത്തിൽ സമഗ്ര ശിക്ഷ കേരളക്ക് 605.69കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്കും സ്റ്റാർസ് പദ്ധതിക്ക് 426.23 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്. തുകയുടെ 60% മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുക. 40% വിഹിതം സംസ്ഥാന സർക്കാരാണ് നൽകുന്നത്.

2023- 24 അക്കാദമിക വർഷം പൊതു വിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷയും, സ്റ്റാർസും നടപ്പാക്കുന്ന നൂതനവും വൈജ്ഞാനികവും പുതുമയേറിയതുമായ പദ്ധതി പ്രവർത്തനങ്ങളെ സംബന്ധിച്ച് കൗൺസിൽ യോഗം വിലയിരുത്തി. സമഗ്ര ശിക്ഷ പദ്ധതി പ്രവർത്തനങ്ങളിൽ എലമെൻററി മേഖലയിൽ 467.23 കോടി രൂപയും സെക്കൻഡറി തലത്തിൽ 120.34 കോടി രൂപയുടെയും, അധ്യാപക വിദ്യാഭ്യാസത്തിന് 18.12 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

സ്റ്റാർസ് പദ്ധതിക്ക് കീഴിലായി അഞ്ച് വ്യത്യസ്ത ഘടകങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസ ശാക്തീകരണം - 127.74 കോടി, വിലയിരുത്തൽ പ്രക്രിയാ ശാക്തീകരണം 31.66 കോടി, ക്ലാസ് റൂം പ്രവർത്തനം അധ്യാപക ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തൽ - 78.44 കോടി , വിദ്യാഭ്യാസ സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ 71.44 കോടി,

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 59.44 സ്പിൽ ഓവർ തുകയായ 57.51 കോടി രൂപ ഉൾപ്പെടെ 426.23 കോടി രൂപയാണ് 2023 - 24 അക്കാദമിക വർഷം പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ചിലവഴിക്കുക. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി ഗുണമേന്മയോടെയും കൃത്യതയോടെയും പൂർത്തീകരിക്കുന്നതിന് ഗവേണിംഗ് കൗൺസിൽ യോഗം നിർദ്ദേശം നൽകി,

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ് , സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി. വിജയകുമാർ, സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.സുപ്രിയ എ.ആർ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ , ഡോ. സി. രാമകൃഷ്ണൻ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ അധ്യാപക സംഘടന പ്രതിനിധികൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (19 hours ago)

Malayali Vartha Recommends