അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍...ഇന്ന് കോടതിയില്‍ ഹാജരാക്കും

അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്.
മോഹനനോടുള്ള മുന്‍ വിരോധത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി പ്രതിയുടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മോഹനനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























