താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി നാട്ടുകാരും പൊലീസും പിന്തുടര്‍ന്ന് പിടികൂടി.. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി നാട്ടുകാരും പൊലീസും പിന്തുടര്‍ന്ന് പിടികൂടി.. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റിലായി. ബുധനാഴ്ച വൈകീട്ട് ചുരത്തില്‍ ഏഴാംവളവിനും ആറാംവളവിനുമിടയിലായിരുന്നു സംഭവം.
ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്. വയനാട്ടില്‍ നിന്ന് കുടുംബവുമായി മലപ്പുറം മഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്ന രണ്ട് കാറുകളിലാണ് താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ ലോറിയിടിച്ചത്.
ഒരു കാറിന് കാര്യമായ കേടുപറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയാണുണ്ടായത്. നിര്‍ത്താതെപോയ ലോറിയെ മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പിന്തുടര്‍ന്നു. ഇതിനൊപ്പം തന്നെ നാട്ടുകാര്‍ വൈത്തിരി പൊലീസിലേക്ക് വിവരം കൈമാറിയിരുന്നു. വിവരമറിഞ്ഞ് വൈത്തിരിക്കടുത്ത് ചേലോട് വെച്ച് ലോറിയെ തടയുകയായിരുന്നുവെന്ന് വൈത്തിരി പൊലീസ്.
"
https://www.facebook.com/Malayalivartha
























