ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം ആവശ്യപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍...

ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം ആവശ്യപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്കമാലി മങ്ങാട്ടുകര മാളിയേക്കല്‍ വീട്ടില്‍ എല്‍റോയ് വര്‍ഗീസ് (20), കരുമാലൂര്‍ വെളിയത്തുനാട് വയലോടത്ത് വീട്ടില്‍ അഷ്‌കര്‍ (അക്കു - 23) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ സ്വദേശികളായ സിയാദ്, മുഹമ്മദ് സാലി, ഹാഫിസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കളിലൊരാളായ ഹാഫിസിന്റെ സഹോദരനെ മൂന്ന് പേരും ചേര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു സംഭവം.
യാത്രക്കിടയില്‍ ആലുവയില്‍ ജോലി ചെയ്യുകയായിരുന്ന ഹാഫിസിനെ ഇറക്കിവിട്ട ശേഷം തുടര്‍ന്ന് യാത്ര ചെയ്യുകയായിരുന്ന മറ്റുയുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേര്‍ കാര്‍ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ കാര്‍ രണ്ടുപേര്‍ സഞ്ചരിച്ച ബൈക്കില്‍ ഉരസുകയും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത്.
"
https://www.facebook.com/Malayalivartha

























