വികലാംഗത്വം പോക്‌സോ കേസില്‍ മറയാക്കാനാകില്ല.. ബസില്‍ വച്ച് യാത്രക്കാരനായ ബാലന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച വികലാംഗന് 3 വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും.

ബസില്‍ വച്ച് യാത്രക്കാരനായ ബാലന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച വികലാംഗന് 3 വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലോട് പാരിപ്പള്ളി റൂട്ടിലോടുന്ന പ്രൈവറ്റ് ബസില്‍ വച്ചാണ് സംഭവം. സ്‌കൂളില്‍ നിന്ന് വീ്ട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പതിമൂന്നു വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് കൊടുവഴുന്നൂര്‍ കടമുക്ക് ലതികാ ഭവനില്‍ തുളസി മകന്‍ 32 വയസ്സുള്ള പ്രമോദ് സ്പര്‍ശിക്കുകയാണുണ്ടായത്.
വിദ്യാര്‍ത്ഥി സംഭവം ഉടന്‍ തന്നെ ബസ് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും പാലോട് പോലീസില്‍ പരാതിപ്പെടുകയുമുണ്ടായി. ഒരു കാല്‍ മുറിച്ചു മാറ്റിയിട്ടുള്ള പ്രതി താന്‍ വികലാംഗനാണെന്നും കാഴ്ച കുറവുള്ള വ്യക്തിയാണ് എന്നും സംഭവം മനപൂര്‍വ്വമല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും കോടതിയില്‍ വാദം ഉന്നയിക്കുകയുണ്ടായി.
എന്നാല്‍ അന്നേ ദിവസം പ്രതി കുട്ടിയെ പിന്തുടര്‍ന്ന് വരികയായിരുന്നു എന്നും കുട്ടി ആദ്യം യാത്ര ചെയ്ത ബസിലും പ്രതി ഉണ്ടായിരുന്നു എന്നും തുടര്‍ന്ന് ബസ് മാറി കയറിയ കുട്ടിയുടെ അടുത്ത് വന്ന് ഇരുന്ന ശേഷം പ്രതി ബോധപൂര്‍വ്വം കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയാണുണ്ടായത് എന്നും കോടി നിരീക്ഷിച്ചു.
വികലാംഗനും കാഴ്ച കുറവും ബോധപൂര്‍വ്വം കുറ്റം ചെയ്യുന്നതിന് ഒരു മറയായി ഉപയോഗിക്കാനാകില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് പ്രതിയെ മൂന്നു വര്‍ഷം കഠിനതടവിനും 5,000 രൂപ ശിക്ഷയും വിധിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി ഷിബു ആണ് ശിക്ഷ വിധിച്ചത്. പാലോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ നിസ്സാറുദ്ദീന്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദ് അഭിഭാഷകയായ ബിന്ദു വി.സി എന്നിവര്‍ ഹാജരായി.
"
https://www.facebook.com/Malayalivartha

























