സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്ര കൊലാവറി, തുടങ്ങിവെച്ചത് വി ടി ബലറാം എംഎല്‍എ, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കുറേ നാളിന് ശേഷം സോഷ്യല്‍ മീഡിയയ്ക്ക വീണ് കിട്ടിയ ഇരയാണ് ബിജെപിയുടെ കെ സുരേന്ദ്രന്‍. വീണ് കിട്ടിയ അവസരം അവര്‍ നന്നായി മുതലെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ട്രോളന്മാരുടെ പരിഹാസമാണ്. മോദിയുടെ പ്രസംഗം നേര്‍ വിപരീതമായാണ് കെ. സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്. കേരളത്തില്‍ വരാന്‍ വൈകിയതില്‍ വിഷമമുണ്ടെന്ന് മോദി പറഞ്ഞപ്പോള്‍. ഇവിടെ ഇപ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. ശബരിമല സന്ദര്‍ശനത്തോടെ കേരള സന്ദര്‍ശനം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് നടനന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഭാഗവും വിഴുങ്ങിയാണ് സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്.
ബിജെപി അധ്യക്ഷന്‍ വി മുരളീധന്റെ അടുപ്പക്കാരനാണ് സുരേന്ദ്രന്‍. ഇതുകൊണ്ടാണ് സുരേന്ദ്രനെ പരിഭാഷകനായി നിശ്ചയിച്ചത്. ഇതിന് മുമ്പും സുരേന്ദ്രന്‍ പല നേതാക്കളുടേയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മോദിയെത്തുമ്പോള്‍ സാധാരണ മുരളീധരന്‍ തന്നെയാകും പരിഭാഷകന്‍. അല്ലാത്ത പക്ഷം ജോര്‍ജ് കുര്യനെ പോലുള്ളവര്‍ എത്തും. എന്നാല്‍ ഇന്നലെ ഈ ഉത്തരവാദിത്തം സുരേന്ദ്രന്‍ ഏറ്റെടുത്തു. തുടക്കത്തില്‍ തന്നെ പാളിച്ചയും പറ്റി. ഇത് മനസ്സിലാക്കി സുരേന്ദ്രന്‍ തടിതപ്പുകയായിരുന്നു. കളി കൈവിട്ടു പോയെന്ന് മനസ്സിലായതോടെ സുരേന്ദ്രന്‍ പരിഭാഷകന്റെ റോള്‍ ഒഴിയുകയായിരുന്നു.
എന്നാല്‍ സുരേന്ദ്രനെ പരിഹസിച്ച് ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിടി ബല്‍റാമാണ്. സോഷ്യല്‍ മീഡിയയിലെ ബദ്ധ ശത്രുക്കളും ഇത്തരം പോരാട്ടങ്ങളുടെ പ്രധാന ഇരകളുമാണ് യുവ കോണ്‍ഗ്രസ്സ് നേതാവ് വി റ്റി ബലറാമും യുവ ബിജെപി നേതാവ് കെ സുരേന്ദ്രനും. മാസങ്ങള്‍ക്ക് മുമ്പ് വി.ടി ബല്‍റാമുമായി നടന്ന ഫേസ്ബുക്ക് സംവാദത്തില്‍ അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസിലാകണമെങ്കില്‍ ബല്‍റാം കുറച്ചെങ്കിലും ഹിന്ദി പഠിക്കണമെന്നു സുരേന്ദ്രന്‍ കമന്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്. അന്ന് സുരേന്ദ്രന്റെ കയ്യില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ബല്‍റാമും സുരേന്ദ്രനെ വെറുതെ വിട്ടില്ല. കെ. സുരേന്ദ്രന് ഹിന്ദി അക്ഷരമാല സമ്മാനിച്ചു കൊണ്ടാണ് ബല്‍റാം പരിഹസിച്ചത്. അങ്ങനെ സുരേന്ദ്രന്‍ വിഷയം കത്തികയറി. ട്രോളുകള്‍ പ്രവഹിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha