ഹൃദയം തകര്‍ന്ന വേദനയിലും ചങ്ക് പിളര്‍ക്കെ മുദ്രാവാക്യം വിളിച്ചാണ് അമ്മ ശ്രീജ മകനെ യാത്രയാക്കിയത്.... 'ലാല്‍സലാം... ലാല്‍സലാം... ഇല്ലാ... ഇല്ലാ... മരിക്കുന്നില്ല' എന്ന് അമ്മ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവരുടെ നൊമ്പരം ഇരട്ടിയായി.... വയനാട്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ കനത്തമഴയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ മരിച്ച 19 വയസുകാരന്‍ നന്ദുവിന് നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി

വയനാട്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ കനത്തമഴയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ മരിച്ച 19 വയസുകാരന്‍ നന്ദുവിന് നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി. ലാല്‍സലാം... ഇല്ലാ... ഇല്ലാ... മരിക്കുന്നില്ല' എന്ന് അമ്മയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ ഏവരുടെയും നൊമ്പരം ഇരട്ടയിയായി. നാടും അമ്മയുടെ ഒപ്പം കടലിരമ്പം കണക്കെ അതേ മുദ്രാവാക്യം ഏറ്റുവിളിച്ചാണ് നന്ദുവിന് യാത്രമൊഴി ഏകിയത്.
പനവല്ലിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. കല്‍പ്പറ്റ പുള്ളിയാര്‍മല ഐ ടി എ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു നന്ദു. കരഞ്ഞു തളര്‍ന്ന് വീഴുമ്പോഴും അമ്മ ശ്രീജ ലാല്‍ സലാം വിളിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നന്ദുവിന് ജീവന്‍ നഷ്ടപ്പെട്ടത്.
അപ്രതീക്ഷതമായി കഴിഞ്ഞ ശനിയാഴ്ച പെഴ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് നന്ദുവിന് ജീവന്‍ നഷ്ടമായത്. കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരന്‍ നന്ദുവെന്ന ഐ ടി ഐ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം ഇന്നലെയാണ് വിഫലമായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കല്‍പ്പറ്റ പുളിയാര്‍മലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തില്‍ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നെങ്കിലും നന്ദുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുപോയി.
അപകടം നടന്ന ശേഷം നന്ദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്തുള്ള ബസ് സ്റ്റോപ്പിലെ ചിത്രങ്ങളും ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ബസ് സ്റ്റോപ്പിലെ സീറ്റില്‍ നന്ദുവിന്റെ ബാഗ് മാത്രമുള്ള ചിത്രങ്ങളാണ് അപകടത്തിന് പിന്നാലെ പുറത്തുവന്നത്. നാട് ഒന്നടങ്കം പ്രാര്‍ത്ഥനയിലായിരുന്നു. അപകട വാര്‍ത്തക്ക് പിന്നാലെ ഏവരുടെയും പ്രാര്‍ത്ഥന നന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കണേ എന്നതായിരുന്നു. എന്നാല്‍ ഏവരെയും വേദനയിലാഴ്ത്തി നന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു. നന്ദുവിന്റെ ജീവന്‍ നഷ്ടമായെന്നറിഞ്ഞതോടെ നാടിന് ആ ബസ് സ്റ്റോപ്പും ഒരു നൊമ്പരമായി മാറി.
"
https://www.facebook.com/Malayalivartha
























