ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന് വൈകുന്നേരം ചെപ്പോക്കില്‍... . നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് വീണ്ടും കൊമ്പുകോര്‍ക്കുക

ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന് വൈകുന്നേരം 7.30 ന് ചെപ്പോക്കില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് വീണ്ടും കൊമ്പുകോര്‍ക്കുക.
14ല്‍ 10ഉം ജയിച്ച് പോയന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്തിന്റെ വരവ്. 17 പോയന്റുമായി രണ്ടാമതായാണ് ചെന്നൈ എത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യയും എം.എസ്. ധോണിയും നയിക്കുന്ന ടീമുകളില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലെത്താനാകും.
തോല്‍ക്കുന്നവരും പുറത്താവില്ല. ബുധനാഴ്ച നടക്കുന്ന ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്-മുംബൈ ഇന്ത്യന്‍സ് എലിമിനേറ്ററിലെ വിജയികളെ മേയ് 26ന് രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെടുത്തിയാല്‍ ഫൈനലില്‍ ഇടം കിട്ടിയേക്കും.
സാധ്യത ടീമിങ്ങനെ
ഗുജറാത്ത്: ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, ദസുന്‍ ഷനക, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.
ചെന്നൈ: ഡെവണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, അജിന്‍ക്യ രഹാനെ, ദീപക് ചഹാര്‍, മഹീഷ് തീക്ഷണ, ശിവം ദുബെ, മുഈന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജദേജ, എം.എസ്. ധോണി, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാന.
https://www.facebook.com/Malayalivartha
























