സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു...

ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്റ്റീഫന്‍ (19) ആണ് മരിച്ചത്.
ശിവരാത്രി മണപ്പുറത്തിന് സമീപം ദേശം കടവില്‍ ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. യുസി കോളജ് ഉപാസനയില്‍ ജേക്കബ് കോശിയുടെ മകനാണ്.
രാത്രിയോടെയാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം
ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ .
https://www.facebook.com/Malayalivartha
























