തുമ്പ കിന്‍ഫ്രയിലെ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി...

തുമ്പ കിന്‍ഫ്രയിലെ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തും.
തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമനസേന ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണ്. രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി .
അതേസമയം മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ രാസവസ്തുകള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ കെട്ടിടം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.തീയണക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ മരിച്ചത്.
കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഭാഗം രഞ്ജിത്തിന് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. സുരക്ഷജീവനക്കാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീപിടിച്ചെതെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്.
"
https://www.facebook.com/Malayalivartha
























