തമ്പാനൂരില്‍ ഹോട്ടലില്‍ മുറി എടുത്തു രഹസ്യമായി ലഹരി വില്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത് എക്‌സൈസ്

തമ്പാനൂരില്‍ ഹോട്ടലില്‍ മുറി എടുത്തു രഹസ്യമായി ലഹരി വില്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ അക്ഷയ് (24), അരുണ്‍ (26) എന്നിവരെ 3.127 ഗ്രാം ങഉങഅ സഹിതമാണ് അറസ്റ്റ് ചെയ്തത്.
നഗരപ്രദേശങ്ങളിലെ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ബൈക്കില്‍ കൊണ്ടുനടന്നാണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ നേതൃത്വം കൊടുത്ത സംഘത്തില്‍ ഐ.ബി പ്രിവന്റീവ് ഓഫീസര്‍ പ്രകാശ്, പ്രേമനാഥന്‍, സി ഇ ഒ മാരായ അരുണ്‍ സേവ്യര്‍, ശരത് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























