Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

വന്യ ജീവി -മനുഷ്യ സംഘർഷങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കേരള കാത്തലിക് ബിഷപ് കൗൺസിലുമായി ഇടഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകിയതായി സൂചന.... കാഞ്ഞിരപ്പള്ളി ബിഷപ്പിനെ നേരിൽ കണ്ട് സമാധാനം ബോധിപ്പിക്കാനാണ് നിർദ്ദേശം....

23 MAY 2023 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

വന്യ ജീവി -മനുഷ്യ സംഘർഷങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കേരള കാത്തലിക് ബിഷപ് കൗൺസിലുമായി  ഇടഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകിയതായി സൂചന. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ നേരിൽ കണ്ട്  സമാധാനം ബോധിപ്പിക്കാനാണ് നിർദ്ദേശം. വന്യ ജീവി -മനുഷ്യ സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വനം മന്ത്രിക്ക് ജാഗ്രത പോരെന്നും പിണറായി വിമർശിച്ചതായി മനസിലാക്കുന്നു. കാഞ്ഞിരപ്പള്ളിയിലെ പഴയ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പിണറായിക്ക് ഏറെ വേണ്ടപ്പെട്ടയാളാണ്. മന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചെങ്കിലും സഭ പിൻവലിയുന്ന മട്ടില്ല.

 

 

 

 

 

കണമലയില്‍ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ്  വനം മന്ത്രിയും കെസിബിസിയും കൊമ്പുകോർത്തത്. കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ​ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് രം​ഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.

 

കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കവെ ആയിരുന്നു വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടത്. വന്യജീവി നിയമത്തിൽ മാറ്റം വരുത്തണം. അടിയന്തിര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടി വയ്ക്കാൻ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതേ കാര്യം ഇടതുമുന്നണി ഘടകകക്ഷി നേതാവ് ജോസ് കെ മാണി എം.പിയും ആവശ്യപ്പെട്ടിരുന്നു.

 

 

 

ഇതിനോട് പ്രതികരിച്ച വനംമന്ത്രി മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ്  സ്വീകരിക്കുന്നത് എന്നും കുറ്റപ്പെടുത്തുകയായിരുന്നു. മതമേലധ്യക്ഷന്‍ നിലപാട് പരിശോധിക്കണമെന്നും പ്രവര്‍ത്തനം, പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് ചിലര്‍ നിരന്തരം ശ്രമിക്കുകയായിരുന്നു. മരിച്ചുപോയവരെ വെച്ച് ഈ സന്ദര്‍ഭത്തില്‍ ചിലര്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പക്വതയോടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് കെസിബിസി നേതൃത്വം. ഇപ്പോഴത്തെ നിലപാട് കെസിബിസിയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

 

 

 

എന്നാല്‍ പങ്കുവച്ചത് സാധാരണ ജനങ്ങളുടെ വികാരമാണെന്നായിന്നും മന്ത്രിക്ക് മറുപടി പറഞ്ഞ കെസിബിസി വക്താവ് ഫാദര്‍ പാലക്കാപ്പള്ളിയുടെ പ്രതികരണം. കെസിബിസി പ്രതികരിച്ചത് മാന്യമായാണ്. പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും തെറ്റായി മാറിയോ?, സഭാ നേതൃത്വം നടത്തിയത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വന്യജീവി ആക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസും പ്രതികരിച്ചിരുന്നു.

 

 

 

 

കോട്ടയം, കൊല്ലം ജില്ലകളിലായി കാട്ടുപോത്ത് ആക്രമണത്തിൽ മൂന്ന് മരണമാണ് അടുത്ത ദിവസങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം എരുമേലിയില്‍ രണ്ട് പേരും കൊല്ലം അഞ്ചലിൽ ഒരാളുമാണ് മരിച്ചത്. ഇതോടെയാണ് മന്ത്രി എ.കെ.ശശീന്ദ്രന് പണി കിട്ടിയത്. നിരുപദ്രവകാരിയെന്ന നിലയിൽ പിണറായിക്ക് മന്ത്രി ശശീന്ദ്രനോട് താൽപ്പര്യമുണ്ടായിരുന്നു. അതാണ് പ്രസ്താവനയിലൂടെ മാറി മറിഞ്ഞത്. 

 

 വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമർശിച്ചത്  വനംമന്ത്രി മയപ്പെടുത്തി. താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലപേശൽ സമരം പാടില്ലെന്നാണ് താൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

കാട്ടുപോത്ത് നാട്ടിലിറങ്ങി ആളെ കൊല്ലുന്നത് അപൂർവ്വത്തിൽ അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. മയക്കുവെടിവെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാൻ വനംവകുപ്പിന് കഴിയാത്തത്. 

 

 

 

മൃതദേഹം ഉപയോഗിച്ച് വിലപേശൽ സമരം നടത്തിയില്ല എന്ന ബിഷപ്പിന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. സംഘർഷ രഹിതമായി സമരങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി. കെസിബിസിക്ക് പ്രകോപനപരമായ നിലപാട് ഇല്ലെന്ന്  വ്യക്തമായി. ആരൊക്കെയാണ് സമരത്തിന് പിന്നിലെന്ന് വ്യക്തമല്ല. ജനത്തെ വെച്ച് ചർച്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ബിഷപ്പുമായുള്ളത് നല്ല സൗഹൃദമാണ്. അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വനം മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ്  തലശ്ശേരി ആർച്ച് ബിഷപ്പ് സി പി എം രക്തസാക്ഷികൾക്കെതിരെ രംഗത്തെത്തിയത്.

 

 

 

 

രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്നാണ് പാംപ്ലാനി അഭിപ്രായപ്പെട്ടത്. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരെന്നും തലശ്ശേരി ബിഷപ്പ് കൂട്ടിച്ചേർത്തു. കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലായിരുന്നു പരാമർശം. രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ അവർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും പാമ്പ്ലാനി പറഞ്ഞു. ഇതിനെതിരെ സി പി എമ്മിൻ്റെ പ്രമുഖ നേതാക്കളാരും രംഗത്തെത്തിയില്ല. ബിഷപ്പിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടർന്നായിരുന്നു ഇത്.

 

 

 

 

രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ വിമർശനവുമായി രംഗത്തെത്തി. ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല. ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ എന്നും ബിഷപ്പിനോട് ഇ പി ചോദിച്ചു. രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് പ്രസ്താവന. എന്താണ് ലക്ഷ്യമെന്നും ചോദിച്ച ഇ പി, ബിഷപ്പിന്‍റെ നടപടി തെറ്റാണെന്നും കുറ്റപ്പെടുത്തി.

 

 

 

 

കണമലയിൽരണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. റവന്യു വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭ നേതൃത്വത്തിനെന്നും ജോസ് കെ മാണി പറഞ്ഞു. റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണ്ണമായ അധികാരം കളക്ടര്‍ക്കാണ്. കളക്ടറുടെ ഉത്തരവ് നടപ്പാക്കി കാട്ടുപൊത്തിനെ വെടിവെച്ചുകൊല്ലണമെന്നും ജോസ് കെ മാണി പറഞ്ഞു.

 

 

 

 

കാട്ടുപോത്ത് ആക്രമണം വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമർശിച്ചത് മയപ്പെടുത്തി വനംമന്ത്രി. താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലപേശൽ സമരം പാടില്ലെന്നാണ് താൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപോത്ത് നാട്ടിലിറങ്ങി ആളെ കൊല്ലുന്നത് അപൂർവ്വത്തിൽ അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. മയക്കുവെടിവെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാൻ വനംവകുപ്പിന് കഴിയാത്തതെന്നും മന്ത്രി പറഞ്ഞു.

 

ഇതിനിടയിലാണ് പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന മട്ടിൽ നീങ്ങുന്ന ശശീന്ദ്രന് മറ്റൊരു പണി വന്നത്. ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം വനം വകുപ്പുദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന് അയച്ചത് മാസങ്ങൾ കഴിഞ്ഞ് കഴിഞ്ഞ  ദിവസമാണ്. ഇതിനിടയിൽ ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുകയും ചെയ്തു.മലയോര ജനതയോടുള്ള വനം മന്ത്രിയുടെ താൽപ്പര്യത്തിൻ്റെ അളവുകോലായി ഈ സംഭവം വ്യാഖ്യാനിക്കപെടുമെന്ന  കാര്യത്തിൽ സംശയമില്ല. അതു കൊണ്ടാം കൃത്യവിലോപം കാണിച്ച വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ വനം വകുപ് നടപടിയെടുക്കുകയും ചെയ്തു.

 

 

 

 

 

 

അടുത്ത കാലത്തായി പിണറായി സർക്കാരിൽ ഏറെ വിമർശനം നേരിടുന്ന വകുപ്പായി വനം മാറിയിരിക്കുന്നു എന്ന കാര്യത്തിൽ പിണറായിക്ക് ആശങ്കയുണ്ട്. സഭയും സർക്കാരും തമ്മിൽ കൊമ്പുകോർക്കുന്ന സാഹചര്യം സാധാരണമായിരിക്കുന്നു. സഭകളുമായി കലഹിക്കാൻ ഒരു താൽപ്പര്യവുമില്ലാത്തയാളാണ് പിണറായി വിജയൻ. എന്നിട്ടും വനം മന്ത്രി നിരന്തരം പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നു. ഇതിൽ സർക്കാരിന് അത്യന്തം ആശങ്കയുണ്ട്. എന്തിന് വനം മന്ത്രിയുടെ പണി തെറിക്കുമോ എന്ന കാര്യത്തിൽ പോലും  സംശയം തോന്നി തുടങ്ങിയിരിക്കുന്നു. ശശീന്ദ്രനെതിരെ മെത്രാൻ മാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും സൂചനയുണ്ട്. കാട്ടു പോത്ത് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിനൊപ്പം നിൽക്കാനാണ് സഭകളുടെ തീരുമാനം. കാട്ടുപോത്തിനെ വെടി വയ്ക്കണം എന്ന മജിസ്റ്റീരിയൽ  ഉത്തരവ് പോലും അട്ടിമറിക്കാൻ ശീന്ദ്രൻ കൂട്ടുനിന്നതായി സഭ ആരോപിക്കുന്നു.

 

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻമാർ പിണറായിക്ക് പ്രിയപ്പെട്ടവരാണ്. സഭ മുഴുവൻ കോൺഗ്രസായിരുന്ന കാലത്താണ് കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്ന   അറയ്ക്കൽ പിതാവ് പിണറായിക്കും ഫാരിസ് അബൂബേക്കറിനുമൊപ്പം ദീപിക പത്രം വരെ വിലയ്ക്ക് വാങ്ങിയത്. ഇതൊന്നും പാവം ശശീന്ദ്രൻ അറിയുന്നില്ല. പണി പള്ളിയിൽ പോകും എന്നത് പഴഞ്ചൊല്ലല്ല യഥാർത്ഥത്തിൽ ഉള്ളതാണെന്ന് ശശീന്ദ്രൻ അറിയാൻ പോകുന്നതെയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (10 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (22 minutes ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (55 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (3 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (4 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

Malayali Vartha Recommends