ഇനി മാപ്പപേക്ഷ വേണ്ട....സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകള്‍ ഇനി വേണ്ടെന്ന് ഉത്തരവ്

സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകള്‍ ഇനി വേണ്ടെന്ന് ഉത്തരവ്.
സര്‍ക്കാര്‍ ഓഫീസുകളിലെ അപേക്ഷാ ഫോമുകളില്‍ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മാപ്പപേക്ഷയിലൂടെ, അപേക്ഷ സമര്‍പ്പിക്കാനുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തില്‍ അര്‍ഥമാക്കുന്നത്.
അതുകൊണ്ട്, 'കാലതാമസം മാപ്പാക്കുന്നതിനു പകരം' 'കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്' എന്ന് ഉപയോഗിക്കാനാണ് നിര്‍ദേശമുള്ളത്.
അതേസമയം മാപ്പപേക്ഷ' എന്ന പദം പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല്‍ 'മാപ്പപേക്ഷ' എന്ന പദവും കാഴ്ചപാടും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത ഔദ്യോഗിക ഭാഷസമിതിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയ ഉത്തരവിറങ്ങിയത്.
https://www.facebook.com/Malayalivartha
























